ഇടവക വാർത്തകൾ

വടക്കിന്റെ പരുമലയായ ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവകയുടെ പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു.
പെരുന്നാൾ ആഘോഷങ്ങൾക്ക് നിലയ്ക്കൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ജോഷ്വാ മാർ നിക്കോദിമോസ് നേതൃത്വം നൽകി.ഫാ.ഫിലിപ്പ് എം സാമുവേൽ കോർപ്പിസ്കോപ്പ
, ഫാ. സജു തോമസ് എന്നിവർ സഹകാർമികരായിരുന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ മധ്യസ്ഥതയിൽ അഭയം പ്രാപിച്ചുകൊണ്ട് ഡൽഹി ഓർത്തഡോക്സ് യുവജനപ്രസ്ഥാനം പദയാത്ര നടത്തി. , രോഹിണി,ദ്വാരക ഹൗസ് ഖാസ്,ആയാ നഗർ എന്നിവിടങ്ങളിൽ നിന്നും പദയാത്രികർ എത്തിച്ചേർന്നു. ഇടവകയിലെ എല്ലാ പ്രാർത്ഥനയോഗങ്ങളുടെയും നേതൃത്വത്തിൽ പദയാത്രകൾ നടത്തപ്പെട്ടു. ഇടവക വികാരി ഫാ. പത്രോസ് ജോയ് , സഹവികാരി .ഫാ ഗീവർഗീസ് ജോസ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.ഡൽഹി ഭദ്രാസനത്തിലെ എല്ലാ വൈദിക ശ്രേഷ്ഠരും ജനങ്ങളും പെരുന്നാൾ ശുശ്രൂഷകളിൽ സന്നിഹിതരായിരുന്നു.

മസ്‌ക്കറ്റ് മാർ ഗ്രീഗോറിയോസ് ഓർത്തഡോൿസ് മഹാ ഇടവകയുടെ, 52ാമത് പെരുന്നാൾ ശുശ്രൂഷകൾക്കും ഇടവക ദിനത്തിനും മുഖ്യ കാർമ്മികത്വം വഹിക്കുന്നതിനുമായി കടന്നു വന്ന അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത തിരുമേനിയെ ഇടവക വികാരി ഫാ. ജോസ് ചെമ്മൺ, അസ്സോസിയേറ്റ് വികാരി ഫാ. ലിജു തോമസ്, ഫാ. ഡോ. നൈനാൻ വി. ജോർജ്ജ്, ഇടവക ഭരണസമിതി അംഗങ്ങൾ, ഇടവക അംഗങ്ങൾ എന്നിവർ ചേർന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി.

H.G. Yuhanon Mar Polycarpos Metropolitan (Ankamaly Diocese) and Adv. Biju Oommen, (Malankara Association Secretary), were warmly welcomed at St. Thomas Ashram, Bhilai, by H.G. Alexios Mar Eusebius Metropolitan, Fr. Jacob Thomas, and Very Rev. Thoma’s Ramban.

ദേവലോകം കാതോലിക്കേറ്റ് അരമനയിൽ കബറടങ്ങീരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ 28മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കൊടിയേറ്റ് ദേവലോകം അരമന മാനേജർ ഫാ. യാക്കോബ് റമ്പാൻ നിർവഹിക്കുന്നു.

വടശ്ശേരിക്കര സെൻറ് ജോൺസ് മാർത്തോമ ഇടവക യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ മാർത്തോമ്മൻ തീർത്ഥാടനം, ഏഴര പള്ളികൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി റവ.ഫാ.ഡോ.ജേക്കബ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ തീർത്ഥാടകസംഘം നിരണം പള്ളി സന്ദർശിച്ചു. ഇടവക വികാരി റവ.ഫാ. ഷിബു തോമസ് ആമ്പല്ലൂരും
സഹവികാരി റവ.ഫാ.ജിതിൻ അലക്സ് മണപ്പുറത്തും
തീർത്ഥാടകസംഘത്തെ സ്വീകരിച്ചു.

Philo Biblica : ക്രൈസ്തവ പാരമ്പര്യ ശേഖരണ പ്രദർശന മേള

ചെങ്ങന്നൂർ ഭദ്രാസനത്തിലെ കൂർത്തമല സെന്റ് മേരിസ് ഓർത്തഡോക്സ് ഇടവകയുടെ ചാപ്പലുകളായ കോയിപ്രം സെന്റ് ജോൺസ് ചാപ്പലും, കടപ്ര സെന്റ് ജോർജ് ചാപ്പലും സ്ഥാപിതമായതിന്റെ പ്ലാറ്റിനം ജൂബിലി വർഷത്തിലൂടെ കടന്നു പോവുകയാണ്.

ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി റവ. ഫാ. ഡോ. ഏബ്രഹാം കോശി ഒരുക്കുന്ന ‘PHILO BIBLICA’ എന്ന പേരിൽ ക്രൈസ്തവ പാരമ്പര്യ ശേഖരണത്തിന്റെ പ്രദർശന മേള നവംബർ മാസം 9-ാം തീയതി ശനിയാഴ്ച വി. കുർബാനയ്ക്ക് ശേഷം കോയിപ്രം സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1മണി വരെ നടത്തപ്പെടുന്നു.

ചെങ്ങന്നൂർ ഭദ്രാസന സെക്രട്ടറി റവ. ഫാ. പി. കെ. കോശി പ്രദർശന മേള ഉദ്ഘാടനം ചെയ്യും

ഇന്ന് പാങ്കോട് സെന്റ് ജോൺസ് പള്ളി കൂദാശ ചെയ്ത നിമിഷം.

സംയുക്ത ഓർമ പെരുന്നാളിനോട് അനുബന്ധിച്ചു വി. കുർബാനയ്ക്ക് ശേഷം ഇടവകയിലെ 80 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ മാതാപിതാക്കളെയും ആദരിച്ചു..

സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാസന പള്ളി, പിരളശ്ശേരി

കല്ലൂപ്പാറ സെന്റ്മേരിസ് വലിയപള്ളി

തുമ്പമൺ ഭദ്രാസനത്തിലെ കോന്നി കല്ലേലി മാർ കുറിയാക്കോസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധനായ പരുമല ഗീവർഗീസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 9 ശനി, 10 ഞായർ ദിവസങ്ങളിൽ നടത്തുന്നു.

നവംബർ 9 ശനി വൈകിട്ട് കല്ലേലി അക്കരക്കാല കുരിശടിയിൽ ആറുമണിക്ക് സന്ധ്യാനമസ്കാരവും തുടർന്ന് വചന ശുശ്രൂഷയും ഉണ്ടായിരിക്കും. നവംബർ 10 രാവിലെ 7:15 ന് പള്ളിയിൽ പ്രഭാതനമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും പ്രദക്ഷിണവും നേർച്ചയും.

പെരുന്നാളിന് കോട്ടയം ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി സഭാചരിത്ര വിഭാഗം അധ്യാപകൻ ഫാ. ഡോ. ജോസ് ജോൺ മുഖ്യ കാർമികത്വം വഹിക്കും.

ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ 2024 വർഷത്തെ ആദ്യഫല പെരുന്നാളിനോടനുബന്ധിച്ചുള്ള കുടുംബ സംഗമം, നവംബർ 1-ന് വെള്ളിയാഴ്ച ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തപ്പെട്ടു. ഉദ്ഘാടനം കത്തീഡ്രൽ വികാരി ഫാ. സുനിൽ കുര്യൻ ബേബി നിർവ്വഹിച്ചു. സഹ വികാരി ഫാ. ജേക്കബ് തോമസ്, കത്തീഡ്രൽ ഭാരവാഹികൾ, ആദ്യഫലപ്പെരുന്നാൾ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

അയർലന്റിൽ ടിപ്പറേറി സെന്റ്കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ 2024 നവംബർ 22-23 ന്.

ടിപ്പറേറി: മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിൽ ഒരു ദേവാലയം കൂടി. അയർലന്റിലെ ടിപ്പറേറി എന്ന സ്ഥലത്താണ് ആരാധനയ്ക്കായി ദേവാലയം ഒരുങ്ങിയിരിക്കുന്നത്. വി. കുറിയാക്കോസ് സഹദായുടെയും മാതാവ് വി. യൂലിത്തിയുടെയും നാമത്തിൽ സ്ഥാപിതമാകുന്ന അയർലന്റിലെ ആദ്യ ദേവാലയമാണ്. 2024 നവംബർ 22-23 തീയതികളിലായി നിരണം ഭദ്രാസനാധിപനും, പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെയും, യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനാധിപൻ അഭി. ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെയും മുഖ്യകാർമ്മികത്യത്തിൽ ടിപ്പറേറി സെന്റ്കുറിയാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ നടത്തപ്പെടും.

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ കാവൽ പിതാവും മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ഗ്രീഗോറിയോസ്‌ തിരുമേനിയുടെ 122-​‍ാമത്‌ ഓർമ്മപ്പെരുന്നാളിനു കൊടിയേറി. നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിലെ വിശുദ്ധ കുർബ്ബാനയ്ക്ക്‌ ശേഷം നടന്ന ചടങ്ങുകൾക്ക്‌ മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ്‌, ഇടവക ട്രസ്റ്റി സിബു അലക്സ്‌ ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, പെരുന്നാൾ കൺവീനർ സജിമോൻ തോമസ്‌ എന്നിവർ നേതൃത്വം നൽകി

ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്തായ്ക്ക്‌ സ്വീകരണം നൽകി

കുവൈറ്റ്‌ : സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ മഹാ ഇടവകയുടെ പെരുന്നാൾ ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകുവാൻ കുവൈറ്റിൽ എത്തിച്ചേർന്ന മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗ്ഗീസ്‌ മാർ പക്കോമിയോസ്‌ മെത്രാപ്പോലീത്തായ്ക്ക്‌ ഊഷ്മളമായ സ്വീകരണം നൽകി. മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹ വികാരി റവ. ഫാ. മാത്യൂ തോമസ്‌, ഇടവക ട്രസ്റ്റി സിബു അലക്സ്‌ ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, സഭാ മാനേജിങ് കമ്മറ്റിയംഗം തോമസ് കുരുവിള, പെരുന്നാൾ കൺവീനർ സജിമോൻ തോമസ്, ഇടവകദിനാഘോഷ കൺവീനർ റെജി രാജൻ, ഭരണസമിതിയംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.

പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാ‍ം ഓർമ്മപെരുന്നാളിനോടനുബന്ധിച്ച്‌ നവംബർ 7-നു ക്രമീകരിച്ചിരിക്കുന്ന സന്ധ്യാ നമസ്ക്കാരം, റാസ, ഇടവക ദിന പരിപാടികൾ, നവംബർ 8, വെള്ളിയാഴ്ച്ച രാവിലെ എൻ.ഈ.സി.കെ.യിൽ നടക്കുന്ന പെരുന്നാൾ ശുശ്രൂഷകൾ എന്നിവയ്ക്ക്‌ അഭിവന്ദ്യ തിരുമേനി മുഖ്യകാർമ്മികത്വം വഹിക്കും.

പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 122 മത് ഓർമ്മപെരുന്നാൾ പാലക്കാട് യാക്കര സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഭക്തിപുരസരം കൊണ്ടാടി. വിശുദ്ധ കുർബാനക്ക് ശേഷം പ്രദക്ഷിണം, വാഴ്‌വ്, നേർച്ചവിളമ്പ് എന്നിവ നടത്തപ്പെട്ടു. പെരുന്നാൾ ശുശ്രൂഷകൾക്ക് റവ. കെ. കെ. ഗീവർഗീസ് റമ്പാച്ചൻ ( ഡയറക്ടർ – സ്നേഹസന്ദേശം, മാവേലിക്കര ) പ്രധാന കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ബിനു ജോർജ് സഹ കാർമികനായി. ട്രസ്റ്റി പി. എസ്. സിംസൺ, സെക്രട്ടറി റോഷൻ അലക്സ് എന്നിവർ പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി .

വാർത്ത : ബിജു മെഴുവേലി, നിഷ ജോൺ, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഡിജു ജോൺ, ജെറി ജോൺ കോശി, ഷൈനി തോമസ്

Related posts