തുമ്പമൺ ഭദ്രാസനത്തിൽ ഹാനനിയൻ പിതാക്കന്മാരുടെ നാമത്തിൽ സ്ഥാപിതമായ വഞ്ചിത്ര മാർ ബസ്ഹാനനിയ ഓർത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തിൽ 2024 ഡിസംബർ 1 ഞായർ ഉച്ചയ്ക്ക് 1:30 മണിക്ക് അഖില മലങ്കര കരോൾ ഗാന മത്സരം ‘ഹാലേൽ 2024’ നടത്തപ്പെടുന്നു.
ഓർത്തഡോക്സ‌് സഭയിൽ പ്രവർത്തിക്കുന്ന ഗായകസംഘങ്ങൾക്കും, ഹയർ സെക്കൻഡറി സ്കൂൾ, കോളേജ് തലങ്ങളിൽ പ്രവർത്തിക്കുന്ന MGOCSM യൂണിറ്റുകളുടെ ഗായക സംഘങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഗായകസംഘങ്ങൾ നവംബർ 20 ന് മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
ഒന്നാം സമ്മാനം ₹. 10,000/- & എവർ റോളിംഗ് ട്രോഫി
രണ്ടാം സമ്മാനം ₹. 7,000/-
മൂന്നാം സമ്മാനം ₹. 4,000/-
https://forms.gle/kXsNcHPczzuhTwGN6
സ്ലീബാദാസ സമൂഹം ശതാബ്ദിയോടനുബന്ധിച്ച് ആമ്പല്ലൂർ, മുളക്കുളം എന്നിവിടങ്ങളിൽ പുതുതായി നിർമ്മിച്ചു നൽകുന്ന രണ്ട് ഭവനങ്ങൾക്ക് അടിസ്ഥാന ശില സ്ഥാപിച്ചു.
വയനാടിന്റെ പുനരധിവാസത്തിനായി കൈത്താങ്ങ് നൽകി കൈപ്പട്ടൂർ സെന്റ് ജോർജ്ജസ് യുവജനപ്രസ്ഥാനം
കൈപ്പട്ടൂർ സെന്റ് ഇഗ്നേഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ സെന്റ് ജോർജ്ജസ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ വയനാട് പുനരധിവാസ പദ്ധതിയിലേക്ക് മലങ്കര സഭ നൽകുന്ന 50 ഭവനങ്ങളോട് ചേർന്ന് പരുമല പെരുന്നാളിനോട് അനുബന്ധിച്ച് പരുമലയിൽ വച്ച് 1 ലക്ഷം രൂപ സഭയുടെ സുന്നഹദോസ് സെക്രട്ടറിയും, നിരണം ഭദ്രാസന അധിപനുമായ അഭി. ഡോ. യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയ്ക്ക് സെന്റ് ജോർജ്ജസ് യുവജനപ്രസ്ഥാനത്തിന്റെ ഭാരവാഹികൾ കൈമാറി
*ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം ചെങ്ങന്നൂർ ഭദ്രാസനം ചെങ്ങന്നൂർ ഡിസ്ട്രിക്ട് കലാമേള 09/11/2024 ശനിയാഴ്ച്ച ഉച്ചയ്ക്ക് 12:30 മുതൽ കാരയ്ക്കാട് സീനായ്ക്കുന്ന് സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ (മാർ ഗ്രിഗോറിയോസ് ചാപ്പലിൽ) നടത്തപ്പെടുന്നു
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി