ആദ്ധ്യാത്മിക സംഘടന വാർത്തകൾ

പ്രാർത്ഥന സംഗമത്തിന് സമാപനം കുറിച്ചു.

പരിശുദ്ധ പരുമല തിരുമേനിയുടെ 122-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം കുവൈറ്റ് മേഖലയുടെ നേതൃത്വത്തിൽ നാലു ദിവസമായി നടത്തപ്പെട്ട പ്രാർത്ഥന സംഗമത്തിന് സമാപനം കുറിച്ചു.

കുവൈറ്റ്‌ സോണൽ പ്രസിഡന്റും സെന്റ് ബേസിൽ ഇടവക വികാരിയുമായ റവ.ഫാ അജു കെ.വർഗീസ്, മഹാ ഇടവക വികാരി റവ.ഫാ, ഡോ. ബിജു പാറക്കൽ,സെന്റ് തോമസ് പഴയപള്ളി വികാരി റവ.ഫാ.എബ്രഹാം പി. ജെ. മഹാ ഇടവക അസിസ്റ്റന്റ് വികാരി റവ. ഫാ. മാത്യു തോമസ്,സെന്റ് സ്റ്റീഫൻസ് ഇടവക വികാരി റവ. ഫാ. ജെഫിൻ വർഗീസ്, MGOCSM കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാ.ഡോ. വിവേക് വർഗീസ് എന്നിവർ നാല് ദിവസങ്ങളിലായി ധ്യാനത്തിനും പരിശുദ്ധ പരുമല തിരുമേനിയോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കും നേതൃത്വം നല്കി.

മലങ്കര സഭ മാനേജിംഗ് കമ്മറ്റി അംഗം പോൾ വർഗീസ്,യുവജന പ്രസ്ഥാനം കേന്ദ്ര കമ്മറ്റി അംഗം ബിജു കെ.സി, സോണൽ സെക്രട്ടറി ജോമോൻ ജോർജ് കോട്ടവിള,സോണൽ ട്രഷറർ,റോഷൻ സാം മാത്യു, സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക യുവജന പ്രസ്ഥാനം സോണൽ പ്രതിനിധി ദീപ് ജോൺ,സെന്റ് ബേസിൽ യുവജന പ്രസ്ഥാനം സെക്രട്ടറി ജിനു വർഗീസ്,സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനം സെക്രട്ടറി അലക്സ്‌ പോളച്ചിറക്കൽ,സെന്റ് തോമസ് പഴയപള്ളി യുവജനപ്രസ്ഥാനം സെക്രട്ടറി ജിഞ്ചു ജേക്കബ് എന്നിവർ പ്രസംഗിച്ചു

ഒക്ടോബർ 27,28,29,30 എന്നി ദിവസങ്ങളിൽ സെന്റ് ഗ്രിഗോറിയോസ് മഹാ ഇടവക യുവജന പ്രസ്ഥാനം,സെന്റ് ബേസിൽ യുവജനപ്രസ്ഥാനം, സെന്റ് സ്റ്റീഫൻസ് യുവജനപ്രസ്ഥാനം,സെന്റ് തോമസ് പഴയപള്ളി യുവജന പ്രസ്ഥാനം എന്നീവരുടെ സഹകരത്തിലാണ് പ്രാർത്ഥന യോഗം ക്രമികരിച്ചത്.

വാർത്ത : ജോമോൻ ജോർജ്

Related posts