ഗുജറാത്ത് അഹമ്മദാബാദ് ഭദ്രാസനത്തിലെ ജാം നഗർ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാളും, ഭാരതീയ ക്രൈസ്തവ സഭയുടെ പ്രഥമ പരിശുദ്ധനും, ജാം നഗർ ഇടവകയുടെ കാവൽ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 2024-നവംബർ 3 മുതൽ നവംബർ 10 വരെ ഭക്തി ആദരപൂർവ്വം നടത്തുന്നു.
കുന്നംകുളം ഭദ്രാസനത്തിലെ ഓട്ടുപാറ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി ,
ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ നിന്നുള്ള തീർത്ഥാടക സംഘം വികാരിമാരായ
റവ. ഫാ. ജോസഫ് മാത്യു , റവ. ഫാ. തോമസ് ചാണ്ടിയുടെ നേതൃത്വത്തിൽ
നിരണം പള്ളിയിൽ എത്തിചേർന്നു.
നിരണം പള്ളിയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീ.റെജി കണിയാംകണ്ടത്തിൽ , ശ്രീ.ബാബു അമ്പാട്ട് , ശ്രീ.ചെറിയാൻ പന്നായിക്കടവിൽ ഇടവക അംഗങ്ങളായ ശ്രീ. ബോബൻ തുമ്പേൽ കിഴക്കേതിൽ , ശ്രീ. ബിജു കൂറ്റംമ്പള്ളിൽ, ശ്രീ. സീയോൻ ഷാജി , ശ്രീ. രാജു ( ചാക്കോ ) ,
ശ്രീ. അച്ഛൻകുഞ്ഞ്
എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് രാത്രി 11 മണിയോടെ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിലേക്ക് പദയാത്രയായിപോയി.
വാർത്ത : ബിജു മെഴുവേലി, നിഷ ജോൺ