മാത്തൂർ തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുനാൾ.
ഒക്ടോബർ മാസം 31 -ാം തീയതി വാഴാഴ്ച വൈകിട്ട് 6 pm ന്, പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശടിയിൽ സന്ധ്യാനമസ്കാരവും, മദ്യസ്ഥ പ്രാർത്ഥനയും, കൊടിയേറ്റ് കർമ്മവും: ഫാ. സി. കെ തോമസ് . നവംബർ 1 ന് രാവിലെ 5.30 ന് പ്രാർത്ഥനയോടുകൂടിപരുമല കബറിങ്കയിലേക്കുള്ള പദയാത്ര സമാരംഭിക്കും.
പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്നും പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള 20 മത് പരുമല തീർത്ഥാടന പദയാത്ര കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്തയുടെ ആശിർവാദത്തോടെ ഇന്ന്(വ്യാഴം )രാവിലെ 6:30 ന് പുറപ്പെട്ടു.
തുമ്പമൺ നോർത്ത് സെന്റ് മേരിസ് കാദീശ്ത്ത ഓർത്തഡോൿസ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആരംഭിച്ചു . വികാരി ഫാ. ജേക്കബ് കല്ലിച്ചേ ത്ത് കോടിയേറ്റ് നടത്തി. നവംബർ 1 വെള്ളിയാഴ്ച രാവിലെ 6 മണിക്ക് പരുമല പദയാത്ര പുറപ്പെടുന്നു . നവംബർ 2 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മുറിപ്പാറ സെന്റ് ഗ്രീഗോറിയോസ് കുരിശടിയിൽ സന്ധ്യ നമസ്കാരം , തുടർന്ന് റവ. ഫാ. ലിറ്റോ ജേക്കബ് വചന ശുശ്രുഷ നിർവഹിക്കും. നവംബർ 3 ഞായറാഴ്ച രാവിലെ 7 മണിക്ക് പ്രഭാത നമസ്കാരം , തുടർന്ന് വി. കുർബാന , പ്രദക്ഷിണം , ആശീർവാദം , നേർച്ച നടത്തപ്പെടും .
സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് കർദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പിതാവ് മലങ്കര സഭയുടെ തീർഥാടന കേന്ദ്രമായ പരുമല സെമിനാരി സന്ദർശിച്ച് ഭാരത സഭയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിങ്കൽ പ്രാർത്ഥന നടത്തി
വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഷൈനി തോമസ്, ബിജു മെഴുവേലി