പുനർ നിർമ്മാണം പൂർത്തീകരിച്ച പാങ്കോട് , സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളിയുടെ വിശുദ്ധ കൂദാശാ നവംബർ 3, 4 തീയതികളിൽ.


Fr. Jerry Varghese Vicar of St Gregorios Orthodox Church ,Queens, along with office bearers – Secretary Mr Saji Koshy and Treasurer Mr. Joseph Pappan, managing committee members and all the members of the church hosted the Perunal Flag.

കോട്ടോൽ മാർ ഗ്രീഗോറിയോസ് പള്ളിയിൽ സ്ഥാപിക്കുന്നതിനായി പരി. പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പും, പരി. ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ അംശവസ്ത്രവും വഹിച്ചുള്ള ഘോഷ യാത്ര അയിനൂർ സെൻറ് ജോർജ്ജ് ഓർത്തഡോക്സ് പള്ളിയിൽ സ്വീകരിച്ചു.
കോട്ടോൽ മാർ ഗ്രീഗോറിയോസ് പള്ളിയിൽ സ്ഥാപിക്കുന്നതിനായി പരിശുദ്ധ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ തിരുശേഷിപ്പും, പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമേനിയുടെ അംശവസ്ത്രവും വഹിച്ചുള്ള ഘോഷയാത്ര പരി. പരുമല തിരുമേനിയുടെയും, പരി. പാമ്പാടി തിരുമേനിയുടെയും തിരുശേഷിപ്പുകളാൽ ധന്യമായ അയിനൂർ സെൻറ് ജോർജ് ഓർത്തഡോസ് പള്ളിയിൽ കടന്നുവരികയും ബഹു. വികാരി ഫാ. അജിൻ ചാക്കോ, ട്രസ്റ്റി ഷാജി എം വി, സെക്രട്ടറി ജോൺ വി കെ പള്ളി മാനേജിങ്ങ് കമ്മറ്റി അംഗങ്ങൾ, ആത്മീയ സംഘടന ഭാരവാഹികൾ, വിശ്വാസികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു.

പരിശുദ്ധ പരുമലതിരുമേനിയുടെ ഓർമ്മപെരുന്നാൾ ക്യുൻസ് ഇടവകയിൽ വെള്ളിയും ശനിയും
ന്യൂയോർക് : പരിശുദ്ധ പരുമലതിരുമേനിയുടെ 122-)മത് ഓർമ്മപെരുന്നാൾ നവംബർ ഒന്നും രണ്ടും (വെള്ളിയും ശനിയും )തീയതികളിൽ ക്യുൻസ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് ഇടവകയിൽ നടത്തപ്പെടുന്നു . ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ യൂഹാനോൻ മാർ ദിമിത്രയോസ് തിരുമേനി പെരുന്നാൾ ശുശ്രുഷകൾക്കു കാർമികത്വം വഹിക്കുന്നതാണ് .നവംബർ ഒന്ന് വെള്ളിയാഴ്ച വൈകിട്ട് (6PM) സന്ധ്യാ നമസ്കാരവും തുടർന്ന് അഭിവന്ദ്യ തിരുമേനിയുടെ ധ്യാനപ്രസംഗവും ഉണ്ടായിരിക്കും .
ശനിയാഴ്ച രാവിലെ (8AM ) പ്രഭാതനമസ്കാരവും അഭിവന്ദ്യ തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പെരുന്നാൾ റാസയും ശ്ലൈഹിക വാഴ്വും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് റവ:ഫാ:ജെറി വര്ഗീസ് (വികാരി -516 503 1947)
സജി കോശി (സെക്രട്രറി :631 514 5946)
ജോസഫ് പാപ്പൻ (ട്രെഷറർ :917 853 7281)
Adress :987 Elmont Rd
North valley stream ,NY .11580

പുന്നമൂട് St ഗ്രീഗോറിയോസ് പള്ളിയുടെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൺവെൻഷന്റെ ഉത്ഘാടനം സഭയുടെ അത്മായ ട്രസ്റ്റി ശ്രീ റോണി വർഗീസ് കരിപ്പുഴ നിർവഹിച്ചു ….. ഇടവക വികാരി റവ ഫാ. ജേക്കബ് ജോൺ കല്ലട, റവ. ഫാ. റിജോ മാത്യു ജോസഫ്, പുന്നമൂട് എബനേസർ മാർത്തോമാ പള്ളി വികാരി റവ. ജെയ്സൺ പി വർഗീസ്, ട്രസ്റ്റി എം പി തോമസ് മണ്ണങ്കര, സെക്രട്ടറി ചെറിയാൻ ഡാനിയേൽ എന്നിവർ സമീപം.

മരുഭൂമിയിലെ പരുമലയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ് റവ അഡ്വ ഡോ ഷാജി ജോർജ് കോറെപ്പിസ്കോപ്പയുടെ മുഖ്യ കാർമികത്വത്തിലും റവ ഫാ ജിജോ പുതുപ്പള്ളിൽ , റവ ഫാ ബിനോ സാമുവൽ എന്നിവരുടെ സാന്നിധ്യത്തിലും നടത്തപ്പെട്ടു.

സമൂഹത്തിൽ പിൻതുള്ളപ്പെട്ടവരെയും ഒറ്റപ്പെട്ടവരെയും ചേർത്തുപിടിക്കണം ലഭ്യമാകുന്ന വിഭവങ്ങൾ മറ്റുള്ളവരുടെ നന്മയ്ക്കായി ഉപയോഗിക്കണം: ഡോക്ടർ യൂഹാനോൻ മാർ ദിമത്രിയോസ്
സ്വർഗ്ഗത്തിൽ നിന്ന് ലഭിച്ച കൃപകളെ ജീവിതത്തിൽ സംഭരിച്ച് പരിശുദ്ധനായ പരുമല തിരുമേനി മറ്റുള്ളവർക്ക് പകർന്നു നൽകിയത് പോലെ നമ്മുടെ ജീവിതത്തിലൂടെ ദൈവത്തിൻറെ വിശുദ്ധി ഒഴുകിയിറങ്ങി നാം മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായി തീരണം. നമ്മിലുള്ള തിന്മകളെ മാറ്റിനിർത്തിയാൽ മാത്രമേ നാം ഒരു അനുഗ്രഹമായി തീരുകയുള്ളൂ അപ്പോൾ മാത്രമേ ദൈവകൃപ നമ്മിൽനിന്ന് മറ്റുള്ളവരിലേക്ക് ഒഴുകുകയുള്ളൂ. സമൂഹത്തിൽ പിൻ തള്ളപ്പെട്ടവരെയും ഒറ്റപ്പെട്ടവരെയും സങ്കടപ്പെടുന്നവരെയും ചേർത്തുപിടിക്കണം. ലഭ്യമാകുന്ന വിഭവങ്ങൾ മറ്റുള്ളവരുടെ നന്മയ്ക്കായി വിനിയോഗിക്കണം നാം വിശുദ്ധിയിലേക്ക് വളർന്നാൽ മാത്രമേ സഭയിലും സമൂഹത്തിലും വിശുദ്ധി ഉണ്ടാവുകയുള്ളൂ. അതിന് ഹൃദയ പരിവർത്തനം ഉണ്ടാകണം എന്ന് വടക്കിന്റെ പരുമലയായ ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവകയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടനം ചെയ്തുകൊണ്ട് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ യൂഹാനോൻ മാർ ദിമ ത്രിയോസ് പറഞ്ഞു. ഹരി നഗർ എംഎൽഎ ശ്രീമതി രാജകുമാരി ദി ലോൺ, മുത്തൂറ്റ് ഗ്രൂപ്പ് ജോയിൻ മാനേജിംഗ് ഡയറക്ടർ ശ്രീ അലക്സാണ്ടർ ജോർജ് മുത്തൂറ്റ് ഫാദർ പത്രോസ് ജോയ് ഫാദർ അഭിലാഷ് ഐസക് ഫാദർ ഗീവർഗ്ഗീസ് ജോസ് എന്നിവർ പ്രസംഗിച്ചു. സുവർണ്ണ ജൂബിലിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ ബ്രോഷർ ഭദ്രാസന മെത്രാപ്പോലീത്ത പ്രകാശിപ്പിച്ചു. സുവർണ്ണ ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന ഫെറ്റിന്റെ കൂപ്പൺ വിതരണ ഉദ്ഘാടനം ശ്രീമതി രാജകുമാരി ദി ലോൺ നിർവഹിച്ചു.വിവിധ വിവിധ ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുത്തൂറ്റ് ഗ്രൂപ്പ് ജോയിൻ ഡയറക്ടർ ശ്രീ അലക്സാണ്ടർ ജോർജ് നിർവഹിച്ചു.

പരിശുദ്ധനായ പരുമല തിരുമേനിയുടെ പെരുന്നാൾ കൊടിയേറി
വടക്കിന്റെ പരുമലയായ ജനക്പുരി മാർ ഗ്രിഗോറിയോസ് ഇടവകയിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ 122മത് ഓർമ്മ പെരുന്നാളിന് കൊടിയേറി.വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിമത്രിയോസ് മുഖ്യ കാർമികത്വം വഹിച്ചു.
ഫാ.അഭിലാഷ് ഐസക് ,ഇടവക സഹവികാരി ഫാ. ഗീവർഗീസ് ജോസ് , വികാരി ഫാ. പത്രോസ് ജോയ് എന്നിവർ സഹ കാർമികരായിരുന്നു.


കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് & സെൻറ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ പരി .പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാളിന് ഇടവക സഹവികാരി ഗീവർഗിസ് അലക്സ് അച്ചൻ കൊടികയറ്റുന്നു വികാരി ജേക്കബ് കുര്യൻ അച്ചൻ സഹവികാരി കുര്യാക്കോസ് അലക്സ് അച്ചൻ ട്രസ്റ്റിമാരായ
സാജു പി വർഗിസ്, ജോർജ് C കുരുവിള ഇടവക സെക്രട്ടറി ജയിംസ് മലയിൽ ,കുടുംബ യൂണിറ്റ് കോർഡിനേറ്റർ ദീബു ജോർജ് എന്നിവർ സമീപം . 2024 നവംബർ 2 , 3 (ശനി ,ഞായർ) ദിവസങ്ങളിലാണ് പെരുന്നാൾ .

പരി.പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ കൊണ്ടാടി
കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിൽപ്പെട്ട
ഏഴക്കരനാട് സെൻറ്.ജോസഫ് ഓർത്തഡോക്സ് ദേവാലയത്തിൽ പരി.പരുമലതിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ ശനി, ഞായർ(26,27) ദിവസങ്ങളിൽ നടത്തി.
ശനിയാഴ്ച സന്ധ്യാനമസ്കാരത്തിനും,ധ്യാനത്തിനും,
പ്രദക്ഷിണത്തിനും റവ.ഫാ.അജീഷ് ബാബു (സഹവികാരി വടകര സെൻറ്. ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളി)പ്രധാനകാർമികത്വം വഹിച്ചു.റവ.ഫാ.ജോസ് എബ്രഹാം,ഫാ.ബെന്യാമിൻ ശങ്കരത്തിൽ എന്നിവർ സഹകാർമികത്വം വഹിച്ചു.
ഞായറാഴ്ച വി.കുർബാനയ്ക്ക്
വികാരി ഫാ.ബെന്യാമിൻ ശങ്കരത്തിൽ പ്രധാന കാർമികത്വം വഹിച്ചു.
ക്രമീകരണങ്ങൾക്ക് ട്രസ്റ്റി ജോൺസൺ സി.പി. നേതൃത്വം നൽകി.
പുനലൂർ:പരുമല തിരുമേനിയുടെ 122 മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലത്തിന്റെയും യുവജന പ്രസ്ഥാനത്തിന്റെയും അഭിമുഖ്യത്തിലും സമീപ പ്രദേശത്തെ ദേവാലയങ്ങളുടെ സഹകരണത്തിലും എല്ലാ വർഷവും നടത്തി വരുന്ന പരുമല തീർത്ഥാടന പദയാത്ര നാളെ വ്യാഴാഴ്ച(ഒക്ടോബർ 31) രാവിലെ 6:30 ന് കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്തയുടെ ആശിർവാദത്തോടെ പുറപ്പെടും. പുനലൂർ, നെല്ലിപ്പള്ളി, പത്തനാപുരം, അടൂർ,പറന്തൽ,പന്തളം, ചെങ്ങന്നൂർ വഴി വെള്ളിയാഴ്ച (നവംബർ 1) പരുമല പള്ളിയിൽ എത്തിച്ചേരുമെന്ന് ഇടവക വികാരി ഫാ. സാജൻ തോമസ്,ട്രസ്റ്റി ജി കുഞ്ഞപ്പൻ സെക്രട്ടറി ലിനോജ് ചെല്ലച്ചൻ കൺവീനവർമാരായ ജിജി, ഫെബിൻ, സാബു,ജെയിംസ്, ജിനോ, സിജി എന്നിവർ അറിയിച്ചു
വാർത്ത : ബിജു മെഴുവേലി, ജേക്കബ് കൊച്ചുമ്മൻ ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഷൈനി തോമസ്