എക്യൂമെനിക്കൽ കോൺക്ലേവ്

കോയമ്പത്തൂർ തടാകം ക്രിസ്ത ശിഷ്യാ ആശ്രമത്തിൽ “എക്യൂമിനിക്കൽ കോൺ ക്ലെവ്” നടത്തപ്പെട്ടു.
കോയമ്പത്തൂർ തടാകം ക്രിസ്ത ശിഷ്യാ ആശ്രമത്തിൽ ഇതര സഭാ വൈദീകരുടെയും അത്മായരുടെയും കൂട്ടായ്മ ലക്ഷ്യം വച്ചുകൊണ്ട് എക്യൂമെനിക്കൽ മീറ്റിംഗ് നടത്തി. വർഷങ്ങളോളം തടാകം ആശ്രമത്തിൽ നടന്നുകൊണ്ടിരുന്ന എക്യൂമെനിക്കൽ ബന്ധം പുനസ്ഥാപിക്കുന്നതിനുള്ള തുടക്കമായിരുന്നു ഈ മീറ്റിംഗ്. തടാകം ആശ്രമം വിസിറ്റിർ ബിഷപ്പ് അഭിവന്ദ്യ ഗീവർഗീസ് മാർ കൂറിലോസ് തിരുമേനി ഉത്ഘാടന കർമ്മം നിർവഹിച്ചു. അട്ടപ്പാടി മിഷൻ ഡയറക്ടർ എം ഡി യുഹാനോൻ റമ്പാൻ കോർ എപ്പിസ്കോപ്പ, ആശ്രമം ആചാര്യ ഫാ. മഹേഷ് പോൾ മറ്റു സി. സ്. ഐ, മാർത്തോമ സഭാ വൈദീകരും അത്മായരും മീറ്റിംഗിൽ പങ്കെടുത്തു.

വാർത്ത : മിനി ജോൺസൻ

Related posts