

കേളകം – പരുമല പദയാത്ര സംഘത്തെ മലബാർ ഭദ്രാസനത്തിലെ മൈക്കാവ് പള്ളിയിൽ വെച്ച് മലബാർ ഭദ്രാസന അധിപൻ അഭിവന്ദ്യ പക്കോമിയോസ് തിരുമേനി അഭിസംബോധന ചെയ്ത് ആശംസകൾ അറിയിക്കുന്നു.








മലങ്കര ഓർത്തഡോക്സ് സഭ നടത്തിയ മാർത്തോമൻ പൈതൃക കലാ – സാഹിത്യ – വൈജ്ഞാനിക മത്സരങ്ങളിൽ ഇംഗ്ലീഷ് ഉപന്യാസത്തിൽ തുമ്പമൺ ഭദ്രാസനത്തിലെ കിഴവള്ളൂർ സെന്റ് പീറ്റേർസ് ഓർത്തഡോക്സ് വലിയ പള്ളി ഇടവകാംഗം ചരുവിൽ കിഴക്കേതിൽ പരേതനായ സി.എസ്. റെജുവിന്റെ മകൻ ആൽവിൻ റെജുവിന് രണ്ടാം സ്ഥാനം ലഭിച്ചു. പരിശുദ്ധ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയിൽ നിന്നും സമ്മാനം സ്വീകരിക്കുന്നു.
അഭിവന്ദ്യ ജോസഫ് മാർ ദീവന്നാസിയോസ് മെത്രാപ്പൊലീത്ത, വൈദീക ട്രസ്റ്റി റവ.ഫാ. തോമസ് അമയിൽ, അൽമായ ട്രസ്റ്റി ശ്രീ.റോണി വർഗ്ഗീസ്, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ തുടങ്ങിയവർ സമീപം

വാർത്ത : ജേക്കബ് കൊച്ചുമ്മൻ, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ഷൈനി തോമസ്