ആദ്ധ്യാത്മിക സംഘടന വാർത്തകൾ

അഖില മലങ്കര പ്രാർത്ഥനാ യോഗം കൊല്ലം മെത്രാസനം പുത്തൂർ ഗ്രൂപ്പ് ധ്യാന യോഗവും മദ്ധ്യസ്ഥ പ്രാർത്ഥനയും കുളക്കട സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടന്നു. കൊല്ലം മെത്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്തു. മെത്രാസന വൈസ് പ്രസിഡൻറ് ഫാ. എബ്രഹാം എം. വർഗീസ് അധ്യക്ഷത വഹിച്ചു. ഫാ. അഡ്വ. ജോൺകുട്ടി ധ്യാനം നയിച്ചു. നവാഭിഷിക്തരായ കോറെപ്പിസ്കോപ്പാമാരായ ഫാ. ജോൺ ചാക്കോ, ഫാ. രാജു തോമസ്, ഫാ. അഡ്വ. പി. ഒ തോമസ് പണിക്കർ, ഫാ. ബാബു ജോർജ്ജ്, ഫാ. നെൽസൺ ജോൺ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇടവക വികാരി ഫാ. മാത്യൂസ് ടി. ജോൺ സഭാ മാനേജിംഗ് കമ്മറ്റിയംഗം ജോൺ സി. ഡാനിയേൽ, മെത്രാസന സെക്രട്ടറി പുന്നൂസ് എബ്രഹാം, ജോയിൻ്റ് സെക്രട്ടറി റജി ജോർജ്, മേഖല സെക്രട്ടറി എം. ജി വിൽസൺ, പി.ഡി രാജു, ജയിംസ് തങ്കച്ചൻ, ഗ്രൂപ്പ് സെക്രട്ടറി ബിനു പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു

വാലെറ്റാ- മാൾട്ട യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധൻ പരി. പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 122-ാം ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് ഏഴ് മണിക്കൂർ നീണ്ടുനിൽക്കുന്ന അഖണ്ഡപ്രാർത്ഥന നടത്തുന്നു. 2024 ഒക്ടോബർ 25 വെള്ളിയാഴ്ച യൂറോപ്പ്യൻ സമയം വൈകിട്ട് മൂന്നുമണിക്ക് പ്രാർത്ഥനയോടെ ആരംഭിക്കുന്ന അഖണ്ഡപ്രാർത്ഥന പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവയുവജനപ്രസ്ഥാനത്തിന്റെ കേന്ദ്ര പ്രസിഡന്റ് അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം നിർവഹിക്കും.

അഖണ്ഡപ്രാർത്ഥനയിൽ യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് റവ. ഫാ. ഷിജി കോശി, കേന്ദ്ര ജനറൽ സെക്രട്ടറി റവ.ഫാ. വിജു ഏലിയാസ്, കേന്ദ്ര ട്രഷറാർ ശ്രീ. പേൾ കണ്ണേത്ത്, യുവജനപ്രസ്ഥാനം യുകെ-യൂറോപ്പ്-ആഫ്രിക്കാ ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. ജീസന്‍ പി. വിൽസൺ, സെക്രട്ടറി റെജിന്‍ ബി. പൗലോസ്, യുവജനപ്രസ്ഥാനം കേന്ദ്ര- ഭദ്രാസന കമ്മറ്റി അംഗങ്ങൾ, ഭദ്രാസന സ്റ്റുഡന്റ്സ് ഹോസ്പിറ്റാലിറ്റി ചുമതലക്കാർ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവജനപ്രസ്ഥാന പ്രതിനിധികൾ, മാൾട്ടാ യുവജനപ്രസ്ഥാനാംഗങ്ങൾ എന്നിവർ പ്രാർത്ഥനയിൽ ഒത്തുചേരുന്നതും തുടർന്ന് വൈകിട്ട് 9 മണിയോടുകൂടി യുകെ-യൂറോപ്പ്-ആഫ്രിക്കാ ഭദ്രാസനാധിപൻ അഭി. എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്ത സമാപനപ്രാർത്ഥന നിർവ്വഹിക്കുന്നതുമാണ്. ഏഴുമണിക്കൂർ നീണ്ടു നിൽക്കുന്ന അഖണ്ഡ പ്രാർത്ഥനയിൽ ഓൺലൈനായും ഓഫ്‌ലൈനായും മുപ്പതോളം രാജ്യങ്ങളിൽ നിന്നായി യുവജനങ്ങൾ പങ്കുചേരുന്നു. തുടർച്ചയായി ഇത് രണ്ടാം തവണയാണ് കേന്ദ്ര-ഭദ്രാസനത്തിന്റെ സഹകരണത്തോടുകൂടി മാൾട്ട സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് ഓർത്തഡോക്സ് കോൺഗ്രിഗേഷന്റെ യുവജനപ്രസ്ഥാനം അഖണ്ഡ പ്രാർത്ഥന നടത്തുന്നത്.

പ്രാർത്ഥന സംഗമം

പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാളിനോട് അനുബദ്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കുവൈറ്റ് മേഖലയുടെ നേതൃത്വത്തിൽ കുവൈറ്റിലെ നാല് യുവജനപ്രസ്ഥാന യൂണിറ്റുകളുടെ സഹകരണത്തിൽ 2024 ഒക്ടോബർ 27,28,29,30 ദിവസങ്ങളിൽ വൈകിട്ട് 7.00 മണി മുതൽ പ്രാർത്ഥന സംഗമം നടത്തപ്പെടുന്നു.

GNOSIS 2024 – Final Round

Join us on November 3, 2024, at 8 PM for the grand finale of GNOSIS, hosted by MCC MGOCSM Chennai in commemoration of Patron’s Day.
Inaugural Address: Rev. Fr. Dr. John Thomas Karingattil, Principal – Orthodox Theological Seminary, Kottayam.

കുമ്പഴ സെന്റ് മേരീസ്‌ ഓർത്തഡോക്സ് വലിയ കത്തീഡ്രൽ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ SACRED SPACE (വിശുദ്ധ സ്ഥലം) എന്നാ വിഷയത്തെ ആസ്പദമാക്കി Dr. Sr. Terese Kochuvilayil SIC (Principal – Bishop Benziger College of Nursing, Kollam) 27-10-2024, ഞായറാഴ്ച രാവിലെ വി. കുർബാനയ്ക്ക് ശേഷം കത്തിഡ്രലിൽ വച്ച് ഒരു ക്ലാസ് നയിക്കുന്നതാണ്

വാർത്ത : ബിജു സാമൂവൽ, മിനി ജോൺസൻ, ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്

Related posts

Leave a Comment