കെ. സി. ഇ. സി. മാർ സേവേറിയോസിന​‍് സ്വീകരണം നല്‍കി

മനാമ: ബഹ്റൈനിലെ എപ്പിസ്കോപ്പല്‍ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യന്‍ എക്യൂമിനിക്കല്‍ കൗണ്‍സില്‍ (കെ.സി.ഇ.സി.) ന്റെ നേത്യത്വത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്തായും കണ്ടനാട് വെസ്റ്റ് ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് തിരുമേനിയ്ക്ക് സ്വീകരണം നല്‍കി. ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെച്ച് കെ. സി. ഇ. സി. പ്രസിഡണ്ട് റവ. ഫാദര്‍ ജോര്‍ജ്ജ് സണ്ണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിന​‍് ജനറല്‍ സെക്രട്ടറി ജെയിംസ് ബേബി സ്വാഗതം പറഞ്ഞു.

റവ. മാത്യൂസ് ഡേവിട്, റവ. ഫാദര്‍ സുനില്‍ കുര്യന്‍ ബേബി, റവ. ഫാദര്‍ ജേക്കബ് തോമസ്, റവ. അനൂപ് സാം, റവ. ഫാദര്‍ ബെഞ്ചമിൻ ഓ. ഐ. സി. എന്നിവര്‍ ആശംസ്കള്‍ അര്‍പ്പിച്ചു. അഭിവന്ദ്യ മെത്രാപ്പോലീത്തായുടെ മറുപടി പ്രസംഗത്തില്‍ മാറി മറിയുന്ന ഈ കാലഘട്ടത്തില്‍ ക്രൈസ്തവ സഭകള്‍ ഒന്നിച്ച് നിന്ന​‍് പ്രവര്‍ത്തിക്കുന്നത് ഒരു ഭാഗ്യമാണന്ന​‍് പറഞ്ഞു. കെ. സി. ഇ. സി. ട്രഷറാര്‍ വിനു ക്രിസ്റ്റി നന്ദിയും അര്‍പ്പിച്ചു.

വാർത്ത : ഡിജു ജോൺ

Related posts