വൈദിക സെമിനാരി ദിനം നാളെ

വൈദിക സെമിനാരി ദിനത്തോടനുബന്ധിച്ച് പാലക്കാട് യാക്കര സെന്റ്. മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇന്ന് നടന്ന വിശുദ്ധ കുർബാനയിൽ കോട്ടയം വൈദിക സെമിനാരിയിൽ നിന്ന് 15 വിദ്യാർഥികൾ പങ്കെടുത്തു. ഞായറാഴ്ച സെമിനാരി വിദ്യാർത്ഥികൾ പാലക്കാട് ജില്ലയിലെ വിവിധ ഓർത്തഡോക്സ് ദേവാലയങ്ങൾ സന്ദർശിച്ച് വൈദിക സെമിനാരിയെ കുറിച്ച് സംസാരിക്കും. ഇടവക വികാരി ഫാ. ബിനു ജോർജ്, ട്രസ്റ്റി ശ്രീ. പി എസ് സിംസൺ ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു.

സെമിനാരി ദിനത്തോടനുബന്ധിച്ച് പഴയ സെമിനാരിയിൽ ബോധി വൃക്ഷത്തൈ നട്ടപ്പോൾ..

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി

Related posts