പ്രളയബാധിതർക്ക് പഴഞ്ഞി കത്തീഡ്രൽ അഭയം നൽകുന്നു

പഴഞ്ഞി : കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രളയ ദുരന്തത്തിലൂടെ കടന്നു പോകുകയാണ്. നാനാജാതി മതസ്ഥരായ ഓരോരുത്തർക്കും എന്നും ആശ്വാസവും അഭയസ്ഥാനവുമായിട്ടുള്ള പഴഞ്ഞി കത്തീഡ്രൽ ഈ പ്രതിസന്ധി ഘട്ടത്തിലും സഹായം നൽകാൻ തയ്യാറാണ് എന്ന് വികാരി .ഫാ ജോസഫ് ചെറുവത്തൂർ ട്രസ്റ്റി സുമേഷ് പി.വിൽസൻ എന്നിവർ അറിയിച്ചു. ആവശ്യമനുസരിച്ച് മാർ ബസേലിയോസ് സ്കൂളും അത്യാവശ്യം വന്നാൽ കത്തീഡ്രൽ ഹാളുൾപ്പെടെയുള്ള സൗകര്യങ്ങൾ ഈ ആവശ്യത്തിന് തുറന്നു നൽകുന്നതാണെന്നും കത്തീഡ്രൽ ഭാരവാഹികൾ അറിയിച്ചു.
ഫോൺ: 9895865317, 9447872297, 9447896938

Related posts