പള്ളികളിൽ പെരുനാൾ

ചരിത്ര പ്രസിദ്ധമായ മാമ്മലശ്ശേരി പള്ളി പെരുന്നാളിന് ഫാ. ജോൺസ് എബ്രഹാം കോനാട്ട് ആർച് കോർ എപ്പിസ്കോപ്പ കൊടിയേറ്റി.

തെന്മല :കൊട്ടാരക്കര -പുനലൂർ ഭദ്രാസനത്തിന്റെ കിഴക്കൻ മലയോര മേഖലയായ അമ്പനാട് വനാന്തരത്തിൽ സ്ഥിതി ചെയ്യുന്ന 2 കുടുംബങ്ങൾ മാത്രമുള്ള സെന്റ് ജോർജ് ഓർത്തഡോക്സ്‌ ഇടവകയിലെ പെരുന്നാളിന് ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്ത പെരുന്നാൾ ശുശ്രൂഷക്ക് മുഖ്യ കർമികത്വം വഹിച്ചു. വി. കുർബാനക്ക് ശേഷം പെരുന്നാൾ സന്ദേശം നൽകി.പ്രദക്ഷിണം, ആശിർവാദം,നേർച്ച വിളമ്പ് എന്നിവയോടെ പെരുന്നാൾ സമാപിച്ചു.വിവിധ ഇടവകകളിൽ നിന്നുള്ളവരും മറ്റു മതസ്ഥരുമായി ഏകദേശം 400 ഓളം ആളുകൾ വി. കുർബാനയിലും റാസയിലും പങ്കെടുത്തു.രണ്ടര വർഷം ഇടവകയിൽ ശുശ്രൂഷ ചെയ്ത ഇടവക വികാരി ഫാ. സുബിൻ വർഗീസിന് യാത്രയയപ്പ് നൽകി

കൊട്ടാരക്കര,-പുനലൂർ ഭദ്രാസനത്തിലെ അമ്പനാട് സെന്റ് ജോർജ് ഓർത്തഡോക്സ്‌ ദേവാലയത്തിലെ ഇടവക വികാരി ഫാ സുബിൻ വർഗീസ് ന് ഭദ്രാസന മെത്രാപ്പോലിത്ത ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്ത മൊമെന്റോ നൽകുന്നു

വി. പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മയും കാരമല സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഇടവകയുടെ പ്രധാന പെരുന്നാളും ജൂൺ 28, 29ന് കൊണ്ടാടുന്നു. മലബാർ ഭദ്രാസനത്തിൻ്റെ അഭി. ഗീവർഗ്ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ മുഖ്യ കാർമ്മികത്വം വഹിക്കുന്നു.

വി.ദൈവമാതാവിന്റെ നാമത്തിൽ കതിരുകളെ പ്രതിയുള്ള ഓർമ്മപ്പെരുന്നാളിന്റെയും, വിശുദ്ധ ഗീവർഗീയ സഹദായുടെയും, മാർ ഇഗ്നാത്യോസ് ന്യൂറോനോയുടെയും, 40 സഹദേന്മാരിൽ ഒരുവനായ മാർ യൂഹാനോന്റെ സംയുക്ത ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ ഭദ്രസന ഇടയൻ അഭിവന്ദ്യ യുഹാനോൻ മാർ പോളികർപ്പോസ് മെത്രാപ്പോലീത്ത പെരുന്നാൾ കൊടിയേറ്റി.

കാരൂർ പള്ളി പെരുന്നാൾ

സെന്റ് പീറ്റേഴ്സ‌് ഓർത്തഡോക്‌സ് ചർച്ച് കാരൂർ, ഇലന്തൂർ

🔶പെരുന്നാൾ സന്ധ്യാനമസ്‌കാരം

🔶ഭക്തിനിർഭരമായ പ്രദക്ഷിണം

🔶ആശീർവ്വാദം

🔶വാദ്യമേളങ്ങളുടെ ഡിസ്പ്ലേ

🔺 Live Streaming Starts @ 05.30 PM (14 MAY 2024) 🔺

❤️ YouTube Livehttps://youtube.com/live/7otkIcyGvjo?feature=share
💙 Facebook Live : facebook.com/Nilackalvoice

For Photography & Videography / Live Streaming Booking - NILACKAL VOICE HD 🎥 📞 : +917034491301

വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്, ഗ്രിഗറി പി. റ്റി

Related posts