നിയുക്ത ട്രെസ്റ്റിമാർ കല്പന ഏറ്റുവാങ്ങി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട റവ.ഫാ. ഡോ.തോമസ് വർഗീസ് അമയിലും അൽമായ ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ട റോണി വർഗീസ് എബ്രഹാമും ദേവലോകം അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായിൽ നിന്നും കൽപന ഏറ്റുവാങ്ങി.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ അഭിനവ അൽമായ ട്രസ്റ്റി ശ്രീ.റോണി വർഗ്ഗീസ്‌ എബ്രഹാം മലങ്കര സഭയുടെ തല പള്ളിയായ നിരണം പള്ളിയിൽ എത്തിചേരുകയും, ഇടവകയുടെ ആദരവുകൾ ഏറ്റുവാങ്ങുകയും ചെയ്തു.
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ വൈദിക ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ട റെവ.ഫാ ഡോ. തോമസ് വർഗ്ഗീസ് അമയിൽ മലങ്കര സഭയുടെ തല പള്ളിയായ നിരണം പള്ളിയിൽ എത്തിചേരുകയും പരി.മാർത്തോമ്മ ശ്ലീഹായുടെ തിരുശേഷിപ്പിടത്തിലും മാർത്തോമ്മൻ പിതാക്കന്മാരുടെ കബറിടത്തിലും പ്രാർത്ഥന നടത്തുകയും ചെയ്തു.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, നിഷാ ജോൺ

Related posts