അസോസിയേഷന്റെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോട്ടയം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പാര്‍ലമെന്‍റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ പ്രതിനിധികളുടെ അന്തിമ ലിസ്റ്റ് ദേവലോകം കാതോലിക്കേറ്റ് അരമനയിലും, അസ്സോസിയേഷന്‍ യോഗസ്ഥലത്തും, സഭയുടെ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചു. ലോകമെമ്പാടും നിന്നുള്ള 30 ഭദ്രാസനങ്ങളില്‍ നിന്നായി 4301 പ്രതിനിധികള്‍ ഓഗസ്റ്റ് 4-ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറാ അങ്കണത്തില്‍ നടത്തപ്പെടുന്ന അസ്സോസിയേഷനില്‍ പങ്കെടുക്കും. മലങ്കര മെത്രാപ്പോലീത്താ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവാ യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കും. 2022-2027 വര്‍ഷത്തേക്കുള്ള വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പാണ് യോഗത്തിന്‍റെ പ്രധാന അജണ്ട. തെരഞ്ഞെടുപ്പിന്‍റെ വോട്ടിംഗ് ഓണ്‍ലൈന്‍ വഴി ആയിരിക്കും നടത്തപ്പെടുന്നത്.

https://mosc.in/downloads/malankara-association-2022-2027

Related posts