ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ യുവജന ബോധവൽക്കരണ വിഭാഗമായ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ കേരളത്തിലെ ഏറ്റവും മികച്ച ജില്ലാ കോ-ഓർഡിനേറ്റർക്കുള്ള അവാർഡ് കോട്ടയം ജില്ലാ കോ-ഓർഡിനേറ്ററും പാമ്പാടി കെ ജി കോളേജ് കൊമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ വിപിൻ കെ. വറുഗീസ്, കേരള ചീഫ് ഇലക്ടറൽ ഓഫീസർ ശ്രീ സഞ്ജയ് കൗൾ ഐ എ എസിൽ നിന്ന് ഏറ്റുവാങ്ങുന്നു.
പരിശുദ്ധ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെ തിരഞ്ഞെടുത്ത 2021 ലെ പരുമല അസോസിയേഷൻ, 7 മേൽപ്പട്ടക്കാരെ തിരഞ്ഞെടുത്ത 2022 ലെ കോലഞ്ചേരി അസോസിയേഷൻ ഇവയുടെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായിരുന്നു. കോട്ടയം ഭദ്രാസനത്തിലെ സൗത്ത് പാമ്പാടി സെന്റ് തോമസ് വലിയ പള്ളി ഇടവകാംഗമാണ്.
വാർത്ത : ബിജു മെഴുവേലി