തീം സോങിന്റെ ഓഡിയോ പ്രകാശന കർമ്മം

ദുബായ് യുവജന പ്രസ്ഥാനത്തിന്റെ അൻപത് വർഷത്തെ ചരിത്രം വിളിച്ചോതുന്ന തീം സോങിന്റെ ഓഡിയോ പ്രകാശന കർമ്മം നിർവ്വഹിച്ചു.
ദുബായ് ഇടവക വികാരി റവ ഫാ ബിനിഷ് ബാബു, സഹ വികാരി റവ ഫാ സിബു തോമസ്; റവ ഫാ അനീഷ്‌ ഐസക് , ഇടവക ഓഫീസ് ഭാരവാഹികൾ, യുവജന പ്രസ്ഥാനം ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു.

ഡോ.ജോബിൻസ് ജോൺ രചന നിർവഹിച്ച ശ്രീ ജോബിൻ ജോർജ് സംഗീതം നൽകി, ശ്രീ അഭിജിത് കൊല്ലം, മിതില മൈക്കിൾ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്

Related posts