സ്വപ്ന വീട് ഭവനനിർമ്മാണ പദ്ധതി

സ്വപ്ന വീട് ഭവനനിർമ്മാണ പദ്ധതിയിലൂടെ ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനം നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടിന്റെ നിർമ്മാണം പ്രവർത്തനങ്ങൾ പൂർത്തികരിച്ച് ഇടുക്കി ഭദ്രാസന യുവജന പ്രസ്ഥാന വൈസ് പ്രസിഡന്റ് ജസ്വിൻ അച്ചന്റെയും, ഉപ്പുതറ സെന്റ് തോമസ് ഇടവക വികാരി സജോ ജോഷ്വാ അച്ചന്റെയും നേതൃത്വത്തിൽ ഭവന കൂദാശ നടത്തി താക്കോൽദാനം നടത്തി.

നിർമ്മാണ പ്രവർത്തനങ്ങൾ സാമ്പത്തിക പ്രതിസന്ധി മൂലം നിലച്ചുപോയ ഇടുക്കി ഭദ്രാസനത്തിലെ ഉപ്പുതറ സെന്റ് തോമസ് ഇടവകയിലെ കണ്ണംപടി ആദിവാസി മേഖലയിലുള്ള നിർദ്ധനരായ കുടുംബത്തിന് ഇടുക്കി ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ സ്വപ്ന വീട് ഭവന പദ്ധതിയിലൂടെ ഭവന നിർമ്മാണം പൂർത്തികരിക്കുവാൻ വേണ്ട പ്രവർത്തനങ്ങൾ ചെയ്ത് നൽകി. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന കുടുംബമാണ് ഇത്. കാടിനോട് ചേർന്ന സ്ഥലത്ത് വന്യ ജീവി ഭീഷണികൾ ഉള്ള, നല്ല ഗതാഗത സൗകര്യമോ ഒന്നും തന്നെ ഇല്ലത്ത സഹാചര്യത്തിൽ ജീവിക്കുന്ന ഈ കുടുംബത്തിന് സുരക്ഷിതമായി താമസിക്കുവാൻ ഒരു ചെറു ഭവനമാണ് യുവജനപ്രസ്ഥാനം ഈ പദ്ധതിയിലൂടെ നിർമ്മിച്ച് നൽകിയത്.

Related posts

Leave a Comment