കുരിശുപള്ളിയുടെ ശിലാസ്ഥാപനം

പഴഞ്ഞി -പരിശുദ്ധനായ പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ പരിശുദ്ധ കുരിയാക്കോസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ (പാമ്പാടി തിരുമേനി) സ്മാരകമായി പുതുതായി പണികഴിപ്പിക്കുന്ന കുരിശുപള്ളിയുടെ ശിലാസ്ഥാപനം കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ ഗീവർഗീസ് മാർ യൂലിയോസ്‌ തിരുമേനി നിർവഹിച്ചു .

പഴഞ്ഞി സെന്റ് മെരീസ് കത്തീഡ്രൽ ഇടവകാംഗം മൂലേപ്പാട്ട് കൊള്ളന്നൂർ പരേതനായ ഡേവിഡ് ഭാര്യ ജോളിയും മകൻ പോൾ ഡേവിഡും പഴഞ്ഞി ഹൈസ്കൂളിന് സമീപം ദാനമായി ഇടവകയ്ക്ക് നൽകിയ സ്ഥലത്താണ്‌ കുരിശുപള്ളി സ്ഥാപിക്കുന്നത്.ഇടവക വികാരി ബഹുമാനപ്പെട്ട സക്കറിയ കൊള്ളന്നൂർ അച്ചൻ , സഹവികാരി തോമസ് ചാണ്ടി അച്ചൻ , വന്ദ്യ ഫിലിപ്പോസ് റമ്പാൻ , സൈമൺ വാഴപ്പള്ളി അച്ചൻ , ജോസഫ് ജോസ് അച്ചൻ ,കൈക്കാരൻ സുമേഷ് പി വിൽസൺ , സെക്രട്ടറി ലിജിൻ പി ചാക്കോ , മാനേജിങ് കമ്മിറ്റി അംഗങ്ങൾ , തുടങ്ങിയവർ സംബന്ധിച്ചു.

Related posts