കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

പ്രശ്സത കാർട്ടൂണിസ്റ്റ് യേശുദാസൻ(83) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.

മലങ്കര സഭയുടെ എറണാകുളം പാലാരിവട്ടം സെന്‍റ് ജോര്‍ജ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗമാണ്.
ചന്ദനപ്പള്ളി പള്ളിയിൽ വെച്ച് പരിശുദ്ധ കാതോലിക്കാ ബാവ തിരുമേനി “ ഓർഡർ ഓഫ് സെന്റ് ജോർജ് ” ബഹുമതി നൽകി ആദരിച്ചിരുന്നു.

കേരള ലളിത കലാ അക്കാദമി മുൻ ചെയർമാനും കാർട്ടൂൺ അക്കാദമി സ്ഥാപക ചെയർമാനുമായിരുന്നു. മലയാള പത്രത്തിലെ ആദ്യ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ആയിരുന്നു യേശുദാസൻ.

മലയാള മനോരമ, ജനയു​ഗം കട്ട് കട്ട്, ശങ്കേഴ്സ് വീക്ക്ലി തുടങ്ങിയ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. 1938 ജൂൺ 12ാം തിയ്യതി മാവേലിക്കാരയ്ക്ക് അടുത്തുള്ള ഭരണിക്കാവിലാണ് ഇദ്ദേഹം ജനിച്ചത്. ചാക്കേലാത്ത് യേശുദാസൻ എന്നാണ് പേര്. ജനയും പത്രത്തിലെ കിട്ടുമമ്മാവൻ എന്ന കഥാപാത്രത്തിലൂടെയാണ് യേശുദാസന്റെ കാർട്ടൂണികൾ ജനപ്രിയമാവുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ ആദ്യ കാർട്ടൂൺ പംക്തി ജനയു​ഗം ആഴ്ചപ്പതിപ്പിലെ ചന്തു എന്ന കാർട്ടൂൺ പരമ്പരയാണ്. വനിതയിലെ മിസ്സിസ് നായർ, മലയാള മനോരമയിലെ പൊന്നമ്മ സൂപ്രണ്ട്, ജൂബാ ചേട്ടൻ എന്നീ കഥാപാത്രങ്ങളും യേശുദാസന്റെ സൃഷ്ടിയാണ്. 1984 ൽ പുറത്തിറങ്ങിയ പഞ്ചവടിപ്പാലം എന്ന ചിത്രത്തിന് സംഭാഷണം എഴുതിയത് യേശുദാസനാണ്. 1992 ൽ പുറത്തിറങ്ങിയ എന്റെ പൊന്നു തമ്പുരാൻ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയതും യേശുദാസൻ ആണ് .
മലയാളത്തിന്റെ കാർട്ടൂൺ കുലപതിക്കു ആദരാജ്ഞലികൾ,

Related posts

Leave a Comment