വിദ്യാർത്ഥികൾ കാലഘട്ടത്തിൻ്റെ അനന്ത സാധ്യതകളെ കണ്ടെത്തി പറന്നുയരണം

പത്തനംതിട്ട: കാലഘട്ടത്തിൻ്റെ അനന്ത സാധ്യതകളെ കണ്ടെത്തി രാജ്യത്തിൻ്റെ കരുത്തുള്ള ഭാവി വാഗ്ദാനങ്ങളായി വിദ്യാർത്ഥികൾ മാറണമെന്ന് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത പറഞ്ഞു തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടന്ന മെറിറ്റ് അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം നിങ്ങളുടെ സ്വപ്നങ്ങൾക്ക് അപ്പുറമാണ് ലോകത്തിൻ്റെ സാധ്യതകൾ കഠിനാധ്വാനത്തോടും ദൈവീകതയോടും കൂടി അതിനെ സമീപിച്ചാൽ ഉന്നതമായ ജീവിത വിജയം കൈവരിക്കാൻ സാധിക്കും, സമൂഹത്തിൽ വേർതിരിവുകൾ ഇല്ലാതെ മാനുഷീക മൂല്യത്തോടെ ഏവരെയും ഒന്നായി കാണാൻ വിദ്യാർത്ഥികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

   വിദ്യാഭ്യാസത്തിൻ്റെ മൗലീക ലക്ഷ്യം ആയിരിക്കുന്ന സമൂഹത്തിന് ആശ്രയിക്കാൻ പറ്റുന്ന വ്യക്തിത്വങ്ങളായി വിദ്യാർത്ഥികൾ മാറണമെന്ന് കലാമണ്ഡലം മുൻ വൈസ് ചാൻസലർ ശ്രീ പി.എൻ സുരേഷ് അഭിപ്രായപ്പെട്ടു മാനസിക വികാസമില്ലാത്ത വിദ്യാഭ്യാസംകൊണ്ട്  സമൂഹത്തിന് പ്രയോജനമില്ല, നാടിൻ്റെ സംസ്ക്കാരവും ചൈതന്യവും ആത്മീകതയും ഉൾകൊണ്ടുള്ള വിദ്യാഭ്യാസമാണ് ഈ കാലഘട്ടത്തിൻ്റെ ആവശ്യകതയെന്നും  മുഖ്യപ്രഭാക്ഷണം നിർവ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

       വൈസ് പ്രസിഡൻ്റ്  ഫാ.എബി റ്റി സാമുവേൽ അദ്ധ്യക്ഷതവഹിച്ചു,ഫാ ടൈറ്റസ് ജോർജ്ജ്, ഫാ ബിജു തോമസ് , ഫാ ജിത്തു തോമസ്,രെഞ്ചു തുമ്പമൺ, നിതിൻ മണക്കാട്ടുമണ്ണിൽ, ലിഡ ഗ്രിഗറി, സുജിൻ ഉമ്മൻ, ഫിന്നി മുള്ളനിക്കാട്, അഡ്വ.ലിൻ്റോ മണ്ണിൽ,ശ്രീ ഷിജു തോമസ്, ഗീവർഗീസ് ബിജി, അജിൽ ഡേവിഡ്, ടോമിൻ ട്ടി വർഗീസ്, ജെറിൻ ജോയിസ്, ഷാരോൺ രാജു, ജസ്റ്റി വർഗീസ്, അന്സു മേരി വർഗീസ് എന്നിവർ പ്രസംഗിച്ചു, ചടങ്ങിൽ സ്ഥാനമൊഴിയുന്ന ഭാരവാഹികളെ ആദരിച്ചു.

Related posts