മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ: ഹർജി തള്ളി

മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷൻ സ്റ്റേ ചെയ്യണമെന്ന് വിഘടിത വിഭാഗത്തിന്റെ ആവശ്യം ബഹു. സുപ്രീംകോടതി തള്ളി ഉത്തരവായി

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പുതിയ കാതോലിക്കയെ തിരഞ്ഞെടുക്കുന്നതിന് ആരംഭിച്ച നടപടികൾ മരവിപ്പിക്കണമെന്നാവശ്യപെട്ട് ബഹു : സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി തള്ളി .യാക്കോബായ വിഘട വിഭാഗത്തിലുള്ള പോൾ വർഗീസ് , ഇ പി ജോണി സമർപ്പിച്ച ഹർജി ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് ആണ് പരിഗണിച്ചത്.കേസ് വീണ്ടും 8 ആഴ്ച്ചക്ക് ശേഷം പരിഗണിക്കും.

മലങ്കര അസോസിയേഷൻ സംബന്ധിച്ച് പരാതിയുണ്ടെങ്കിൽ യാക്കോബായ വിഭാഗം കൊടുത്തതായ കോടതി അലക്ഷ്യകേസ് പരിഗണിക്കുമ്പോൾ അഭിപ്രായം സൂചിപ്പിക്കാം,ഒപ്പം കോടതി വിധി അംഗീകരിക്കാൻ വേണ്ടി മീഡിയേഷൻ വേണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി ഈ ആവശ്യവും നിരാകരിച്ചു.

Related posts