ചെങ്ങന്നൂർ ഭദ്രാസന കൺവൻഷൻ ആലോചനാ യോഗം

17-ാമത് ചെങ്ങന്നൂർ ഭദ്രാസന കൺവർഷന്റെ പ്രഥമ ആലോചനാ യോഗം ചെങ്ങന്നൂർ ബഥേൽ അരമനയിൽ നടത്തപ്പെട്ടു. ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. മാത്യൂസ് മാർ തീമോത്തിയോസ് തിരുമനസുകൊണ്ട് അധ്യക്ഷത വഹിച്ചു.
ഫെബ്രുവരി 14 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കൺവെൻഷൻ നടത്തുവാൻ തീരുമാനമെടുത്തു. ഭദ്രാസന സെക്രട്ടറി ഫാ. പി കെ കോശി ജനറൽ കൺവീനറായും, ഭദ്രാസന സുവിശേഷ സംഘം ഡയറക്ടർ ഫാ. ഡോ. നൈനാൻ കെ ജോർജ്, ഭദ്രാസന വൈദിക സംഘം സെക്രടറി ഫാ. ബിനു ജോയി എന്നിവർ ജോയിന്റ് കൺവീനർമാരായും വിവിധ കമ്മിറ്റികൾ രൂപപ്പെടുത്തുകയും, കമ്മിറ്റി ചെയർമാൻ കൺവീനർ എന്നിവരെ തിരഞ്ഞെടുത്തു.

ഭദ്രാസന സെക്രട്ടറിയച്ചൻ ഏവരെയും സ്വാഗതം ചെയ്യുകയും ഭദ്രാസന കൗൺസിൽ അംഗം ഫാ. മത്തായി സഖറിയ ഏവർക്കും കൃതജ്ഞത അറിയിച്ചു. ഭദ്രാസന പി. ആർ. ഒ. ശ്രീ. ജോർജ്ജ് വർഗ്ഗീസ് യോഗ മിനിറ്റ്സ് അവതരിപ്പിച്ചു.

ഭദ്രാസന വൈദികരും, കൗൺസിൽ അംഗങ്ങൾ, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, സന്നദ്ധ സുവിശേഷ സംഘാംഗങ്ങൾ, ആത്മീയ സംഘടന പ്രവർത്തകർ എന്നിവർ സംബന്ധിച്ചു.

വാർത്ത : ബിജു മെഴുവേലി

Related posts