പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ്

കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മാതൃ ദേവാലയമായ മങ്ങാട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ സ്ഥാപിക്കുവാനുള്ള പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പ് പരുമല സെമിനാരിയില്‍ ഇന്ന് രാവിലെ നടന്ന വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം സെമിനാരി മാനേജര്‍ ഫാ. എം. സി. കുര്യാക്കോസ് അഭി.ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനിക്ക് കൈമാറി. മങ്ങാട് പള്ളിവികാരി ഫാ. വി. എം. സാമുവേല്‍, പരുമല സെമിനാരി അസിസ്റ്റന്റ് മാനേജര്‍ ഡോ. എം. എസ.് യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ പങ്കെടുത്തു

Related posts