ഫാ. ഡോ. എബ്രഹാം ഉമ്മൻ നിര്യാതനായി

കുവൈറ്റ് മഹായിടവക മുൻ വികാരിയും
നാഗ്പൂർ സെൻ്റ് തോമസ് ഓർത്തഡോക്സ് സെമിനാരിയിലും കോട്ടയം പഴയ സെമിനാരിയിലും അദ്ധ്യാപകനായിരുന്ന ഫാ. ഡോ. എബ്രഹാം ഊമ്മൻ (അബു അച്ചൻ ) നിര്യാതനായി. ദീർഘകാലം കൽക്കട്ടാ ഭദ്രാസന സെക്രട്ടറിയായും ഭിലായ് ക്രിസ്ത്യൻ കോളേജ് ഓഫ് എഞ്ചിനീയറിംഗ് എക്സിക്യൂട്ടീവ് വൈസ് ചെയർമാനായും ബൊക്കോറോ MGM School Principal തുടങ്ങി വിവിധ School കളിലും അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോൾ പത്താമുട്ടം സെൻ്ററിൻ്റെ ഡയറക്ടറായി പ്രവർത്തിച്ചു വരികയായിരുന്നു.

കോട്ടയം ഒളശ്ശ സെ.മേരീസ് ഇടവകയിൽ പെട്ട നാലാത്ര ശ്രീ ഉമ്മൻ ഏബ്രാഹിമിൻ്റെ പുത്രനാണ്.1987 ഫെബ്രുവരി 1 ന് വൈദികനായി മല്ലപ്പള്ളി പു വത്തുമ്മുട്ടിൽ അക്കാമ്മ ഏബ്രാഹമാണ് സഹധർമ്മിണി .

കൽക്കട്ട ഭദ്രാസനത്തിലെ ഭിലായ്, ബൊക്കാറോ, ദുർഗ്ഗപ്പുർ, ധൻബാദ്, സിന്ദ്രീ, അസൻസോൾ തുടങ്ങി ധാരളം ഇടവകകളിൽ അച്ചൻ സേവനനുഷ്ഠിച്ചിട്ടുണ്ട്

Related posts