ഉത്തമ കുടുംബ ജീവിതത്തിന് പരുമല തിരുമേനിയുടെ പ്രാർത്ഥന ജീവിതം തലമുറകൾക്ക് എന്നും വെളിച്ചവും അനുകരണീയവും ആകണമെന്ന് അഖില മലങ്കര പ്രാർത്ഥനയോഗം പ്രസിഡന്റ് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.
അഖില മലങ്കര ഓർത്തഡോക്സ് പ്രാർത്ഥനയോഗത്തിന്റെ ചെങ്ങന്നൂർ ഭദ്രാസനതല പ്രാർത്ഥന വാരം വെണ്മണി സെന്റ് മേരീസ് ഓർത്തഡോക്സ് തീർത്ഥാടന കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തിരുമേനി. ചെങ്ങന്നൂർ ഭദ്രാസന മെത്രാപ്പോലീത്ത ഡോക്ടർ മാത്യൂസ് മാർ തിമോത്തിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി.ഇടവക വികാരി ഫാദർ എബി സി ഫിലിപ്പ്, കുറ്റിക്കാട്ട് സാമുവൽ കോർ എപ്പിസ്കോപ്പ, ഭദ്രാസന പ്രാർത്ഥനയോഗം സെക്രട്ടറി വീജി ഷാജി എന്നിവർ പ്രസംഗിച്ചു. ഭദ്രാസന പ്രാർത്ഥനയോഗം വൈസ് പ്രസിഡണ്ട് ഫാദർ രാജൻ വർഗീസ്, ഭദ്രാസന പ്രാർത്ഥനയോഗം ജോയിന്റ് സെക്രട്ടറി വർഗീസ് ഫിലിപ്പ്, ഇടവങ്കാട് ഡിസ്ട്രിക്ട് സെക്രട്ടറി ബിനു ചാക്കോ, ഇടവക പ്രാർത്ഥനയോഗം സെക്രട്ടറി എം ഡി ജോൺ, ഇടവക ട്രസ്റ്റി വി ജി സണ്ണി, ഇടവക സെക്രട്ടറി സജു ജോൺ എന്നിവർ പരിപാടികൾക്ക് വേണ്ട നേതൃത്വം നൽകി.


കണ്ടനാട്
ഓണക്കൂർ സെൻ്റ്:മേരീസ് ഓർത്തഡോക്സ് സുറിയാനി വലിയപള്ളിയിൽ
പ്രസിഡൻ്റ് അഭിവന്ദ്യ: മാത്യൂസ് മാർ തേവോദോസിയോസ് ഉത്ഘാടനം ചെയ്യുന്നു. കേന്ദ്ര വൈസ് പ്രസിഡൻ്റ് ഫാ.ബിജു മാത്യു പ്രക്കാനം,
കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.മത്തായി കുന്നിൽ, ഭത്രാസന സെക്രട്ടറി ഫാ.ജോസ് തോമസ്. ദത്രാസന വൈസ് പ്രസിഡൻ്റ് ഡോ.ഫാ.തോമസ് ചകിരിയിൽ, ഫാ. റ്റുബി. കേന്ദ്രസെക്രട്ടറി സനാജി ജോർജ്, ഐസക് തോമസ്, കോ ഓർഡിനേറ്റർ വർഗീസ് കരിപ്പാടം തുടങ്ങിയവർ സമീപം.

ഇടുക്കി മെത്രാസന പ്രാർത്ഥനായോഗം പ്രാർത്ഥനാവാരത്തിന് തുടക്കം കുറിച്ചു
അഖില മലങ്കര പ്രാർത്ഥനായോഗത്തിൻ്റ് ആഭിമുഖ്യത്തിൽ നടത്തപെടുന്ന “പ്രാർത്ഥനാ വാരം” ഇടുക്കി മെത്രാസനത്തിലെ പ്രാർത്ഥനാവാരത്തിനു വണ്ടൻമേട് സെൻ്റ് തോമസ് യൂണിയൻ ദേവാലയത്തിൽ വെരി. റവ. ഡോ. എം. എസ്. യൂഹാനോൻ റമ്പാൻ (വികാരി) പ്രാർത്ഥനാവാരം ഉദ്ഘാടനം ചെയ്തു.
മെത്രാസന പ്രാർത്ഥനയോഗം സെക്രട്ടറി: ജയൻ കുരുവിള വട്ടമല, ജോയിൻ്റ് സെക്രട്ടറി: എ. എം. ഫീലിപ്പോസ് ആങ്ങയിൽ; കമ്മറ്റി അംഗം: മോൻസി മഠത്തിൽ; ബേത്‌ലഹേം കോൺവെന്റിലെ സിസ്റ്റർ ഗ്രെയ്സ്, സിസ്റ്റർ ഹന്ന; ഇടവക ഭാരവാഹികൾ: മോഹൻ ജോസ്ഥ്, ഫിലിപ്പ് വർഗീസ്, ലൈജു മാത്യു, കെ. റ്റി. തോമസ്, ജോ ജോസഫ്, സജി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

വാർത്ത : ബിജു മെഴുവേലി, ജേക്കബ് കൊച്ചുമ്മൻ, നിഷ ജോൺ