ദശാബ്ദ വർഷം (സ്പർശം) ലോഗോ പ്രകാശനം ചെയ്തു

തുമ്പമൺ : വയലിനും പടിഞ്ഞാറ് സെന്റ് തോമസ് ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിന്റെ 10ാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ലോഗോയുടെ പ്രകാശനം മലങ്കര സഭയുടെ വലിയ മെത്രാപ്പോലീത്ത അഭിവന്ദ്യ കുറിയാകോസ് മാർ ക്ലീമിസ് നിർവഹിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ആത്മീയ സംഘടനകളുടെ വാർഷികത്തിൽ ഇടവക വികാരി ഫാ. എബിൻ മാത്യു സക്കറിയ, ഡോ. മാത്യു പി ജോസഫ് , സജി വർഗീസ്, ഡോ. സണ്ണി സ്കറിയ, തോമസ് ചാക്കോ , റ്റി.സി.ജോസ് , റ്റി.കെ. മാത്യു എന്നിവർ സംസാരിച്ചു. ചടങ്ങിൽ വലിയ മെത്രാപ്പോലീത്തായെയും ഇടവകയിലെ മുതിർന്ന പൗരന്മാരെയും ആദരിക്കുകയും ചെയ്തു.

കുവൈറ്റ് പഴയപള്ളിയുടെ നവതിയോട് അനുബന്ധിച്ച് ലോഗോ പ്രകാശനം ചെയ്തു.

കുവൈറ്റ്: സെന്റ് തോമസ് ഇന്ത്യന്‍ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ നവതിയോട് അനുബന്ധിച്ചുള്ള ലോഗോ നവതി ജനറല്‍ കണ്‍വീനര്‍ ശ്രീ. ബാബു പുന്നൂസില്‍ നിന്ന് ഏറ്റുവാങ്ങി ഇടവക വികാരി റവ.ഫാ. ഏബ്രഹാം പി. ജെ. പ്രകാശനം ചെയ്തു.

അഹ്മദി സെന്റ് പോള്‍സ് ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ ഇടവക ട്രസ്റ്റി ശ്രീ. അലക്സാണ്ടർ എ. ഏബ്രഹാം, സെക്രട്ടറി ശ്രീ. ജോൺസൺ കെ., മലങ്കര മാനേജിങ് കമ്മറ്റി അംഗം ശ്രീ. പോള്‍ വര്‍ഗീസ്, നവതി മീഡിയ കണ്‍വീനര്‍ ബൈജു ജോർജ്ജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇടവകയുടെ നവതി ആഘോഷത്തില്‍ ഭവനപദ്ധതി, നിര്‍ധനരായ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം, സ്വയം തൊഴില്‍ പദ്ധതി എന്നീ നിലയിലുള്ള മെഗാ ചാരിറ്റി പ്രോജക്റ്റ് ആണ് പഴയപള്ളി ഇടവക ചെയ്യുന്നത്.

വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ജോമോൻ ജോർജ്

Related posts