വാർഷിക ആഘോഷം

ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും, ഡൽഹി ഭദ്രാസനത്തിന്റെരണ്ടാമത്തെ മെത്രാപ്പോലീത്തയും ആയിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർത്ഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെപതിനൊന്നാമത് വാർഷിക ആഘോഷം ഓർത്തഡോക്സ് സഭ ഡൽഹി ഭദ്രാസനാധിപ൯ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്ത് അധ്യക്ഷ പ്രസംഗം നടത്തുന്നു. റവ. ഫാ. സുബിൻ ഡാനിയേൽ, ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്, റവ. ഫാ. ജെയ്സൺ ജോസഫ്, റവ. ഫാ. ചെറിയാൻ ജോസഫ്, ബ്രദർ ഫെബിൻ മാത്യൂ ഫിലിപ്പ്, ബ്രദർ ഗീവർഗീസ് ചാക്കോ സമീപം.

വാർത്ത : ബിജു മെഴുവേലി

Related posts