ജൂലൈ 9,10 ( വെള്ളി , ശനി) ദിവസങ്ങളിൽ മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ വിശുദ്ധ മദ്‌ബാഹായുടെ വടക്ക് വശത്ത് കബറടങ്ങിയിരിക്കുന്ന അഭിവന്ദ്യ യൂഹാനോൻ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെയും, ഇടവക അംഗം കാട്ടുമങ്ങാട്ട് വലിയ ബാവയുടെയും സംയുക്ത ഓർമ്മ പെരുന്നാൾ കൊടിയേറ്റ് ഇടവക സഹവികാരി ഫാ.അലക്സ് പി ജോർജ്ജ് നിർവ്വഹിച്ചു .
വിഘടിത പുത്തൻകുരിശ് വിഭാഗക്കാർ 07/07/21 നു സഭാ പതാകയും , പതാക കെട്ടുവാൻ ഉപയോഗിച്ചിരുന്ന കയറും മുറിച്ചുമാറ്റുകയും , കൊടിമരത്തിന് നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്ത അതെ കൊടിമരത്തിൽ തന്നെയാണ് ഇന്ന് 09/07/21 ൽ പെരുന്നാൾ കൊടിയേറ്റ് നടത്തിയിരിക്കുന്നത്
സംയുക്ത ഓർമ്മ പെരുന്നാൾ കൊടിയേറ്റ്