പരിസ്ഥിതി ദിനാചരണം

പത്തനാപുരം: അധീശത്വ ഭാവത്തോടെ പ്രകൃതിയിൽ മനുഷ്യൻ വർത്തിച്ചതാണ് ആവാസവ്യവസ്ഥയ്ക്ക് ശോഷണം ഉണ്ടാകുവാൻ കാരണം എന്ന് പത്തനാപുരം എംഎൽഎ ഗണേഷ്കുമാർ പ്രസ്താവിച്ചു. മലങ്കര ഓർത്തഡോക്സ് സഭ പരിസ്ഥിതി കമ്മീഷൻറ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരങ്ങളും മൃഗങ്ങളും മാത്രമല്ല സൂക്ഷ്മാണുക്കളും മണ്ണും എല്ലാം ആവാസവ്യവസ്ഥയുടെ ഭാഗമാണെന്ന തിരിച്ചറിവും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുര്യാക്കോസ് മാർ ക്ലീമിസ് അധ്യക്ഷത വഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ മുഖ്യ സന്ദേശം നൽകി. ഡോ യാക്കൂബ് മാർ ഐറേനിയോസ് അനുഗ്രഹ പ്രഭാഷണവും ഡോ ജോസഫ് മാർ ദീവന്നാസിയോസ് വിഷയാവതരണംവും നിർവഹിച്ചു. ദയറ സെക്രട്ടറി ഫാ ബെഞ്ചമിൻ മാത്തൻ, ഫാ കെവി പോൾ, ഫാ കോശി ജോൺ കലയപുരം, സ്ലീബാ വർഗീസ് എന്നിവർ പ്രസംഗിച്ചു. തുടർന്ന് ഫലവൃക്ഷ തൈകൾ നടുകയും വിതരണം ചെയ്യുകയും ചെയ്തു

May be an image of 1 person, sitting, standing and outdoors
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കണ്ടനാട് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ കോലഞ്ചേരി പ്രസാദം സെൻ്ററിൽ അഭി. ഇടവക മെത്രാപ്പോലീത്ത ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനി വൃക്ഷത്തൈ നടുന്നു. 
May be an image of 1 person, standing and outdoors
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരുമല സെമിനാരിയില്‍
അഖില മലങ്കര പ്രാര്‍ത്ഥന യോഗത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത  വൃക്ഷ തൈ നട്ടു സന്ദേശം നൽകി.
May be an image of 1 person, standing, tree and outdoors
പറക്കോട് സെന്റ് പീറ്റേഴ്‌സ് & സെന്റ് പോൾസ്‌ പള്ളിയിൽ വികാരി ഫാ. ഉമ്മൻ മട്ടക്കൽ വുക്ഷത്തൈ നട്ടു.
May be an image of one or more people and beard
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ അരമനയിൽ അഭി. ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനി വൃക്ഷ തൈകൾ നട്ടു.

കുവൈറ്റ്‌ : സെന്റ്‌. ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവക യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്രകൃതിയോടുള്ള മനുഷ്യസമൂഹത്തിന്റെ ഉത്തരവാദിത്തങ്ങളെ ദൃഢമാക്കുന്നതിന്റെ ഭാഗമായി ‘ഗ്രീൻ കുവൈറ്റ് 2021’ എന്ന പരിസ്ഥിതി ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചു.

ഔഷധചെടികൾ ഉൾപ്പെടെയുള്ള 50-ല്പരം ചെടികളുടെ ഓൺലൈൻ വില്പനയ്ക്കാ യുള്ള ഫ്ളയറിന്റെ പ്രകാശനകർമ്മം ജൂൺ 4 വെള്ളിയാഴ്ച്ച രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം അബ്ബാസിയ ബസേലിയോസ് മെമ്മോറിയൽ ചാപ്പലിൽ വെച്ച് മഹാ ഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ ഫാ. ജിജു ജോർജ്ജ് നിർവ്വഹിച്ചു.

തുടർന്ന് നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് അങ്കണത്തിൽ നടന്ന ചടങ്ങുകളിൽ വൃക്ഷതൈകൾ നട്ടുകൊണ്ട് ബോധവല്ക്കരണ പരിപാടിയുടെ ഉദ്ഘാടനം ഫാ. ജിജു ജോർജ്ജ് നിർവ്വഹിച്ചു. എൻ.ഇ.സി.കെ. സെക്രട്ടറി റോയ് യോഹന്നാൻ മുഖ്യസന്ദേശം നല്കി. ഇടവക സഹവികാരിയും യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ടുമായ ഫാ. ലിജു പൊന്നച്ചൻ, ഇടവക ട്രഷറാർ ജോൺ പി. ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. ആദ്യവിൽപനയുടെ ഭാഗമായി ഇടവക സെക്രട്ടറി ജേക്കബ് തോമസ് വല്ലേലിൽ വൃക്ഷതൈ ഏറ്റുവാങ്ങി. യുവജനപ്രസ്ഥാനം ലേ-വൈസ് പ്രസിഡന്റ് മനോജ് പി. എബ്രഹാം പരിസ്ഥിതിദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. യുവജന പ്രസ്ഥാനം സെക്രട്ടറി സുമോദ് മാത്യൂ നന്ദി പ്രകാശിപ്പിച്ചു. എൻ.ഇ.സി.കെ. എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം അജേഷ് ചടങ്ങിൽ സന്നിഹിതനായിരുന്നു.

Related posts