5 ഓക്സിജൻ കോണ്സന്ട്രേറ്റർ മെഷിനുകൾ സംഭാവന നൽകി

മലങ്കര ഓർത്തഡോക്സ് സഭയുടെ ബെംഗളൂരു ഭദ്രാസനം നടത്തി വരുന്ന കോവിട് 19 അനുബന്ധ ചാരിറ്റി പ്രൊജക്റ്റുകളുടെ ഭാഗമായി 5 ഓക്സിജൻ കോണ്സന്ട്രേറ്റർ മെഷിനുകൾ ബൃഹത് ബെംഗളൂരു മഹാനഗര പാലികയെക്കു (BBMP) സംഭാവന നൽകി.
ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഡോ. എബ്രഹാം മാർ സെറാഫിം തിരുമേനിയും ഭദ്രാസന സെക്രട്ടറി ഫാ. സന്തോഷ് സാമുവേലും മെഷീനുകൾ BBMP ജോയിന്റ് കമ്മീഷണർ മിസ്സിസ്. പല്ലവി കെ. ആർ. ന് കൈമാറി.

കൂടാതെ 2 ഓക്‌സിജൻ കോണ്സന്ട്രേറ്റർ മെശിനുകൾ ബെംഗളൂരു ഓർത്തഡോക്സ്‌ ഭദ്രാസന അരമനയിലും എത്തിയിട്ടുണ്ട്. ഇതു ഭദ്രസനത്തിലെ വിവിധ ഇടവകകളിൽ ആവശ്യാനുസരണം നൽകുന്നതാണ്.
ബെംഗളൂരു ഭദ്രാസനത്തില് ഓക്‌സിജൻ കോണ്സന്ട്രേറ്റർ മെശിനുകൾ ആവിശ്യം ഉള്ളവർ ഫാ. അനീഷ് വർഗീസിനെ 8747981042 ‘ൽ ബന്ധപ്പെടേണ്ടതാണ്.

Related posts

Leave a Comment