അഖില മലങ്കര ബാലസമാജം ഏനാത്ത് ഗ്രൂപ് മീറ്റിങ്ങും നേതൃസമ്മേളനവും

അഖില മലങ്കര ബാലസമാജം അടൂർ -കടമ്പനാട് ഭദ്രാസത്തിലെ ഏനാത്ത് ഗ്രൂപ് മീറ്റിങ്ങും നേതൃസമ്മേളനവും ഏനാത്ത് സെന്റ് കുറിയാക്കോസ് പള്ളിയിൽ ഇന്ന് നടന്നു. ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപൊലീത്ത സമ്മേളനം ഉത്‌ഘാടനം ചെയ്തു. റവ. ഫാ. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ബാലസമാജം കേന്ദ്ര വൈസ് പ്രസിഡന്റ്‌ റവ.ഫാ. ബിജു പി. തോമസ് ക്ലാസ്സ്‌ നയിച്ചു. ബാലസമാജം അടൂർ – കടമ്പനാട് ഭദ്രാസന വൈസ് പ്രസിഡന്റ്‌ റവ. ഫാ. പ്രൊഫ. ജോർജ് വർഗീസ്, സെക്രട്ടറി റവ. ഫാ. ജെറിൻ ജോൺ, അടൂർ – കടമ്പനാട് ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ. ഫാ. കുര്യൻ വർഗീസ് , ശ്രീ. സന്തോഷ് എം. സാം, ഏനാത്തു ഗ്രൂപ് ഓർഗനൈസർമാരായ സോജൻ റെജി, ലെയ മറിയം സാബു എന്നിവർ പ്രസംഗിച്ചു. ബാലസമാജം ഏനാത്ത് ഗ്രൂപ് അംഗങ്ങൾ നടത്തിയ ടാലെന്റ്റ് ഹണ്ട് പരിപാടികൾക്ക് മികവേകി.

Related posts