ആശാ മാത്യു നിര്യാതയായി

കുവൈറ്റ്‌ : കുവൈറ്റിൽ നിന്നും ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പത്തനംതിട്ട സ്വദേശിനി നിര്യാതയായി.

കൂടൽ നെടുമൺകാവ് താവളത്തിൽ കിഴക്കേതിൽ ബിജു ഡാനിയേലിൻറെ ഭാര്യ ആശാ മാത്യു (39) ആണ് നിര്യാതയായത്.

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാ ഇടവകാംഗവും, കുവൈറ്റിലെ ഇബ്ൻസിന അൽ നഫീസി ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിൽ സ്റ്റാഫ് നേഴ്സുമായിരുന്നു പരേത.

മക്കൾ : ജോഹാൻ, റെബേക്ക

സംസ്കാരം നാളെ (19-04-2021) ഉച്ചയ്ക്ക് രണ്ടുമണിക്ക് കൂടൽ സെൻറ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

Related posts

Leave a Comment