ഭൂമി ഇല്ലാത്ത രണ്ടു കുടുംബങ്ങൾക്ക് കൈതാങ്ങായി ഒരു കുടുംബം


മണ്ണൂർ ഉണ്ണികുന്നുമ്പുറം ഇറോസ് ഭവനിൽ ബാബു വർഗീസ് ആണ് ഭൂമി ഇല്ലാത്ത രണ്ടു കുടുംബങ്ങൾക്ക് 6 സെന്റ് വസ്തു വീതം നൽകി കൈതാങ്ങായത്.
കാട്ടംപള്ളി ജലജമണി അമ്മ, വയല സത്യശീലൻ എന്നിവർക്ക് ആണ് അദ്ദേഹം ആറ് സെന്റ്‌ വസ്‌തു വീതം നൽകി നാടിന് മാതൃക ആയത്.
മണ്ണൂർ മർത്തശ്മൂനി ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ.ഷിനോ കെ തോമസിന്റെ മഹനീയ സാനിദ്ധ്യത്തിൽ നടന്ന ചടങ്ങിൽ മണ്ണൂർ വാർഡ് മെമ്പർ ശ്രീമതി ലില്ലികുട്ടി, ശ്രീ. മണ്ണൂർ ഷാജി, ശ്രീ. മനോജ് കുഞ്ഞപ്പൻ, ശ്രീ .തങ്കച്ചൻ, ശ്രീ. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

Related posts