അഞ്ചേകാലും കോപ്പും കൈമാറി

പുത്തൻകുരിശ് സെന്റ്. പീറ്റേഴ്‌സ് ആൻഡ് സെന്റ്. പോൾസ് ഓർത്തഡോക്സ് പള്ളിയിലെ കുംഭം രണ്ട് പെരുന്നാളിനോട് അനുബന്ധിച്ചു അഞ്ചേകാലും കോപ്പും കൈമാറി.

ഇന്ന് കാണുന്ന ഈ നമ്മുടെ പുത്തൻകുരിശ് പള്ളി നിർമ്മിക്കുവാൻ സ്ഥലം നൽകിയ കുളത്തനായിട്ട് കർത്താക്കന്മാരെ അനുസ്മരിച്ചു കൊണ്ട് അവരോടുള്ള നന്ദി സൂചകമായും ആദരസൂചകമായും ആ കുടുംബത്തിലെ ഇന്നത്തെ തലമുറയിൽ പെട്ട കുളത്താനായിട്ട് ശ്രീ ബാലകൃഷ്ണൻ കർത്താക്കും കുടുംബത്തിനും മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയ്ക്ക് വേണ്ടിയും പ്രത്യേകാൽ ഈ ഇടവകക്ക് വേണ്ടിയും ഇടവക മെത്രാപോലീത്ത അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് തിരുമേനി അഞ്ചേകാലും കോപ്പും എന്ന പതിവ് ഉപഹാരം നൽകുന്നു.

Related posts