മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തിന്റെ കൂദാശ 31 ന്

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിലെ നവീകരിച്ച ചാപ്പലിന്റെയും ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ സ്ഥാനാരോഹണ നവതി സ്മാരകമായി നവീകരിച്ച ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ഓഡിറ്റോറിയത്തിന്റെയും കൂദാശ 31 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ നിർവഹിക്കും.31 ന് രാവിലെ 6.30ന് ദേവാലയ ശുദ്ധീകരണം, പ്രഭാത നമസ്‌ക്കാരം, 7.30 ന് വിശുദ്ധ കുര്‍ബ്ബാന തുടര്‍ന്ന് കാതോലിക്കാ സ്ഥാനത്ത് പത്ത് വര്‍ഷം പൂര്‍ത്തിയാക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക് അനുമോദനം, ഓഡിറ്റോറിയം കൂദാശ എന്നിവ നടത്തപ്പെടും. കോവിഡ് പെരുമാറ്റച്ചട്ടപ്രകാരം ആയിരിക്കും ശുശ്രൂഷകള്‍.

Related posts