മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ , 1934 ലെ സഭാ ഭരണഘടനക്ക് വിധേയമായി പരിശുദ്ധ കാതോലിക്കാ ബാവായുടെ കീഴിൽ കൊച്ചി ഭദ്രാസന മെത്രാപ്പോലീത്തയാൾ നിയമിതനായിരിക്കുന്ന വികാരി ജിയോ
ജോർജ് മട്ടമ്മേൽ അച്ചനും , കല്ലറക്കൽ ജിമ്മി തരകൻ ട്രസ്റ്റീയായി നേതൃത്വം നൽകുന്ന ഭരണ സമതിക്കും രണ്ടു ആഴ്ച്ചക്കു അകം മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ താക്കോൽ കൈമാറുവാൻ ജസ്റ്റിസ് ഷഫീഖ് അധ്യക്ഷനായ ബഹു.ഹൈക്കോടതി ഡിവിഷൻ ബെഞ്ച് യിരിക്കുന്നു .
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കൊച്ചി ഭദ്രാസനത്തില്‍പെട്ട മുളന്തുരത്തി മര്‍ത്തോമ്മന്‍ പളളിയെയും കോട്ടയം ഭദ്രാസനത്തില്‍പെട്ട തിരുവാര്‍പ്പ് മര്‍ത്തശ്മൂനി പളളിയെയും സംബന്ധിച്ച് ബഹു. ഹൈക്കോടതി ഉത്തരവുകള്‍ സ്വാഗതാര്‍ഹമെന്ന് സുന്നഹദോസ് സെക്രട്ടറി അഭി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. മുളന്തുരുത്തി മാര്‍ത്തോമ്മന്‍ പളളിയുടെ താക്കോല്‍ 1934 ലെ ഭരണഘന അനുസരിച്ച് ഭദ്രാസനാധിപന്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തയാല്‍ നിയമിതനായിരിക്കുന്ന വികാരി ഫാ. ജീയോ ജോര്‍ജ് മട്ടമ്മേല്‍, ട്രസ്റ്റി ജിമ്മി തരകന്‍ കല്ലറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഭരണസമിതിക്ക് രണ്ടാഴ്ചക്കകം കൈമാറണമെന്നാണ് ബഹു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ്. തിരുവാര്‍പ്പ് പളളിയില്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് പോലീസ് പ്രൊട്ടക്ഷന്‍ അനുവദിച്ചു കൊണ്ടുളള വിധിക്ക് എതിരെയും മുന്‍സിഫ് കോടതി വിധിക്ക് എതിരെയും പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ അപ്പീലുകളാണ് തളളിയത്. മുളന്തുരുത്തി പളളിയിലും തിരുവാര്‍പ്പ് പളളിയിലും സമാധാനം പുനഃസ്ഥാപിക്കാന്‍ ഈ കോടതി വിധികള്‍ മുഖാന്തിരമായി തീരുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഈ വിധികളുടെ അടിസ്ഥാനത്തില്‍ പളളികളില്‍ നിന്ന് വിശ്വാസികളെ പുറത്താക്കാന്‍ ഓര്‍ത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നില്ല. ഏല്ലാവരെയും ഉള്‍ക്കൊളളാന്‍ സഭ തയ്യാറാണ്. കക്ഷിഭേദമന്യേ എല്ലാവരും ഒരുമിച്ച് നിന്ന് ആരാധന നടത്തുന്ന സമാധാന അന്തരീക്ഷം സൃഷ്ടിക്കണമെന്നാണ് ഓര്‍ത്തഡോക്‌സ് സഭ ആഗ്രഹിക്കുന്നതെന്നും അഭിവന്ദ്യ തിരുമേനി കൂട്ടിച്ചേര്‍ത്തു.ഒരു വര്‍ഷം മുമ്പാണ് (2019 ഒക്‌ടോബര്‍ 25) മുളന്തുരുത്തി പളളി 1934 ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് വിധി ഉണ്ടാകുന്നത്. പാത്രിയര്‍ക്കീസ് വിഭാഗത്തിന് തങ്ങളുടെ വാദങ്ങളെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും കോടതിയില്‍ ഹാജരാക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് 2020 മെയ് 18ന് ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി പോലീസ് പ്രൊട്ടക്ഷന്‍ അനുവദിച്ചു. ഇതിനെയെതിരെയെല്ലാം പാത്രിയര്‍ക്കീസ് വിഭാഗം അപ്പീല്‍ നല്‍കിയെങ്കിലും അവയെല്ലാം കോടതി തളളുകയാണുണ്ടായത്. 2020 ഓഗസ്റ്റ് 17 തിങ്കളാഴ്ച 10 മണിക്ക് മുമ്പ് പളളി ഏറ്റെടുക്കണമെന്ന് കേരളാ ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം പളളി ഏറ്റെടുത്തത്. ഇപ്പോള്‍ താക്കോല്‍ നിയമാനുസൃതമായ ഭരണസമിതിയ്ക്ക് കൈമാറുവാന്‍ ഉത്തരവായതോടു കൂടെ ബഹു :കോടതി നടപടികള്‍ പൂര്‍ത്തികരിക്കപ്പെടുകയും ചെയ്തു.