വള്ളികുന്നം പള്ളിയുടെ പടീറ്റതിൽ ഏയ്ഞ്ചൽ വില്ലയിൽ നിഷ ഷിബു (44 വയസ്സ് ) നിര്യാതയായി സംസ്ക്കാര ശുശ്രൂഷകൾ 2026 ജൂലൈ 31 (വെള്ളിയാഴ്ച) 10.00 am ന് ഭവനത്തിൽ വെച്ചുള്ള മൂന്നാമത്തെ ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് 11.00 am ന് വള്ളികുന്നം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ സമാപന ശുശ്രൂഷകൾ നടത്തി ഭൗതിക ശരീരം സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. പുതുപ്പള്ളി പാലാക്കുന്നേൽ ഹൗസ് ചാക്കോ ജോസഫ് (78) നിര്യാതനായി.ശവസംസ്കാര ശുശ്രൂഷ വെള്ളിയാഴ്ച പുതുപ്പള്ളി, സെൻ്റ് ജോർജ് ഓർത്തഡോക്സ് ദേവാലയ സെമിത്തേരിയിൽ. കൊച്ചി ഭദ്രാസനത്തിൻ സേവനം ചെയ്യുന്ന സഭാ മാനേജിംഗ് കമ്മിറ്റി അംഗം കൂടിയായ ഫാ.കെ. വൈ. ചാക്കോയുടെ ഭാര്യാ മാതാവ് തിരുവല്ല – കാവുംഭാഗം പൗവ്വത്തിലാത്ത് വാക്കയിൽ മറിയാമ്മ വർഗീസ് (85) നിര്യാതയായി. വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്
Month: July 2026
കേന്ദ്ര ഭദ്രാസന വാർത്തകൾ
മലങ്കരസഭ മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പ് : സ്ഥാനാർഥിപ്പട്ടിക വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
പുലിയൂർ പള്ളി സെന്റ് മേരിസ്&സെന്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി ദേവാലയത്തിലെസെന്റ് ജോർജ് യുവജനപ്രസ്ഥാനത്തിന്റെ അഭിമുഖ്യത്തിൽ പുലിയൂർ മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ച് ലഹരി വിരുദ്ധ പ്രചരണ പരിപാടി നടത്തപ്പെട്ടു.കേരള സംസ്ഥാനചീഫ് വിപ്പും തൊടുപുഴ എംഎൽഎ യുമായിരിക്കുന്നഅപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യതു.ചെങ്ങന്നൂർ എസ് ഐ ശ്രീ.പി ബി സാലിസ്കൂൾ കുട്ടികൾക്കായി ക്ലാസ് നയിച്ചു.ഇടവക വികാരി റവ.ഫാ.രഞ്ജൻ റ്റി ജോൺ,ഇടവക വൈദികനും അഖില മലങ്കര പ്രാർത്ഥനയോഗം കേന്ദ്ര സെക്രട്ടറി റവ.ഫാ. മത്തായി കുന്നിൽ, ഇടവക വൈദികൻ റവ.ഫാ.ജിജോ വർഗീസ്,ഓസിവൈഎം ഭദ്രാസന സെക്രട്ടറിഅപ്രേം കുന്നിൽ,ഇടവക ട്രസ്റ്റീ ശ്രീ.തോമസ് വർഗീസ്,യുണിറ്റ് സെക്രട്ടറിഗ്രിഗറി കുന്നിൽ,സ്കൂൾ പ്രസിസൻറ്സജി ചരവൂർ ,മാനേജർഗണേഷ് പുലിയൂർ , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർഎം.എൻ നമ്പുതിരി ഹെഡ്മിസ്ട്രസ് ശാന്തകുമാരിഎന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ വിദ്യാർത്ഥികൾക്ക് പുറമെ അധ്യാപകരും രക്ഷകർത്താക്കളും പ്രസ്ഥാനം പ്രവർത്തകരും യോഗത്തിൽ സംബന്ധിച്ചു. കൊട്ടാരക്കര – പുനലൂർ ഭദ്രാസനം…
ഇടവക വാർത്തകൾ
സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി കല്ലൂപ്പാറപതിനഞ്ച് നോമ്പാചരണവും വി. ദൈവമാതാവിന്റെ വാങ്ങിപെരുന്നാളുംകല്ലൂപ്പാറ: പൗരസ്ത്യ സെന്റ് മേരീസ് തീർഥാടനകേന്ദ്രമായ കല്ലൂപ്പാറ വലിയപള്ളിയിൽ പതിനഞ്ച് നോമ്പാചരണവുംവി. ദൈവമാതാവിന്റെ വാങ്ങിപ്പുപെരുന്നാളും ഓഗസ്റ്റ് 1 മുതൽ 15 വരെ തീയതികളിൽ വിവിധ പരിപാടികളോടെആചരിക്കുന്നു.1ശനി രാവിലെ 6.45 ന് എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽവി. കുർബ്ബാനയെ തുടർന്ന് കൊടിയേറ്റ്.ഓഗസ്റ്റ് 2 ഞായർ രാവിലെ 7 ന് പ്രഭാതനമസ്കാരത്തെത്തുടർന്ന് ഡോ. ഗീവർഗീസ്റമ്പാൻ. വി. കുർബ്ബാന അർപ്പിക്കും. വൈകിട്ട് 5.15 ന് സന്ധ്യാനമസ്കാരത്തെത്തുടർന്ന് പുതുതായി പണികഴിപ്പിച്ച ഓഫീസ്സമുച്ചയത്തിന്റെ കൂദാശ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് നിർവ്വഹിക്കും. 7 പി.എം.ന് നടക്കുന്ന ഇടവകയിലെആദ്ധ്യാത്മിക സംഘടനകളുടെ സമ്മേളനത്തിൽ ശ്രീമതി. മെർലിൻ റ്റി.മാത്യു പ്രഭാഷണം നടത്തും. 5 ബുധൻ 10.30 ന്അഭയം പ്രാർഥനാസംഗമത്തിൽ ഫാ.എബി ഫിലിപ്പ് ധ്യാനം നയിക്കും. ഓഗസ്റ്റ് 6 ബുധൻ കൂടാരപ്പെരുന്നാൾ രാവിലെ 7.00ന് ഫാ.പി.കെ.ഗീവർഗീസ് വി.കുർബ്ബാന അർപ്പിക്കും.…
നേട്ടം / പുരസ്‌കാരം / തെരഞ്ഞെടുത്തു / ആദരവ്
എംജി യൂണിവേഴ്സിറ്റിയിൽ നിന്നും എം എ ഇംഗ്ലീഷ് ( Integrated) പ്രോഗ്രാമിൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് വിദ്യാർത്ഥി കുമാരി. അന്നറ്റ് അന്ന കോശിക്ക് മൂന്നാം റാങ്ക് ലഭിച്ചു . മുള്ളനിക്കാട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗമാണ് കർണാടകയിൽ നടന്ന ദേശീയ ഷീറ്റോ റിയോ കരാട്ടെ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ കരസ്ഥമാക്കിയ മാസ്റ്റർ ഗ്രിഗറി ഷിബു. മലങ്കരസഭയുടെ കടമ്മറ്റം പള്ളി ഇടവകാംഗങ്ങളായ നാഞ്ചിറയിൽ ശ്രീ.ഷിബുവിന്റെയും ശ്രീമതി മഞ്ജുവിന്റെയും മകനാണ്. മെത്രാപ്പോലീത്താ സ്ഥാനാരോഹണത്തിൻ്റെ 4 വർഷങ്ങൾ l അഭിവന്ദ്യ തിരുമേനിമാർക്ക് പ്രാർത്ഥനാശംസകൾ ഡൽഹി ഭദ്രാസനത്തിന്റെയും കേരളത്തിന്റെയും അഭിമാനമായി ഏഷ്യൻ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി ചൈനയിലേക്ക്പത്തനംതിട്ടയുടെ മണ്ണിൽ നിന്ന് ലോക ബാഡ്മിന്റൺ വേദിയിലേക്കുള്ള അതുല്യമായ കുതിപ്പ്… ഒരു യുവതാരത്തിന്റെ സ്വപ്നസാക്ഷാത്കാരം… ഇന്ത്യയുടെ കായിക ചരിത്രത്തിൽ മറ്റൊരു അഭിമാന നിമിഷം!വെറും 14-ാം വയസ്സിൽ, ഇന്ത്യയുടെ ദേശീയ ജഴ്‌സി അണിഞ്ഞ് ചൈനയിലെ ചെങ്ഡുവിൽ…
നിര്യാതരായി
കണ്ടനാട് മാർ ഗ്രിഗോറിയോസ് ആശ്രമാംഗം സിസ്റ്റർ സൂസന്ന (74) നിര്യാതയായി. സംസ്കാരം 2026 ജൂലൈ 28 ചൊവ്വാഴ്ച 11 മണിക്ക് ആശ്രമത്തിൽ നടത്തപ്പെടും. കോട്ടയം,അമയന്നൂർ പുളിയ്ക്കൽ കുടുംബാംഗവും, വടക്കൻമണ്ണൂർ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവക അംഗവുമാണ്. ദീർഘകാലം കൂർത്തമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിലെ പ്രധാന ശുശ്രൂഷകനായിരുന്ന കുന്നനാട് നുകത്തല പനച്ചുമൂട്ടിൽ പി.എം. ചാക്കോ (തങ്കച്ചൻ – 76) നിര്യാതനായി. സംസ്കാര ശുശ്രൂഷ ഇന്ന് (ചൊവ്വ) ഉച്ചയ്ക്ക് 12 മണിക്ക് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കൂർത്തമല സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ നടത്തപ്പെടുന്നതാണ്. മൈലപ്രാ : മൈലപ്രാ സെൻ്റ് ജോർജജ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗം പതാലിൽ പ്രൊഫ. ജോസഫ് സഖറിയ ( 74 ) നിര്യാതനായി സംസ്‌കാരം : ബുധൻ (ജൂലൈ 29 ) ഉച്ചയ്ക്ക് രണ്ടിന് ഭവനത്തിലെ ശ്രശ്രുഷയ്ക്ക് ശേഷം ഉച്ചയ്ക്ക് 2.30ന് മൈലപ്രാ…
കേന്ദ്ര ഭദ്രാസന വാർത്തകൾ
മുഖ്യമന്ത്രി വി ഡി സതീശൻ ദേവലോകം അരമന സന്ദർശിച്ചു മുഖ്യമന്ത്രി വി.ഡി.സതീശൻ ഓർത്തഡോക്സ് സഭ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമന സന്ദർശിച്ചു. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. മുൻസഭാധ്യക്ഷൻമാരുടെ കബറിടങ്ങളിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി.ഡി.സതീശൻ ദേവലോകത്ത് എത്തുന്നത്. സഭാംഗങ്ങളും ജനപ്രതിനിധികളുമായ ചാണ്ടി ഉമ്മൻ, റെജി ചെറിയാൻ, അബിൻ വർക്കി എന്നിവരും ഒപ്പമുണ്ടായിരുന്നു. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണിവർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ,അരമന അസിസ്റ്റന്റ് മാനേജർ ഫാ.ഗീവർഗീസ് ജോൺസൺ എന്നിവർ കൂടിക്കാഴ്ച്ചയിൽ പങ്കാളികളായി. സർക്കാരിന്റെ ജനക്ഷേമകരമായ എല്ലാ പ്രവർത്തനങ്ങൾക്കും പൂർണ പിന്തുണയുണ്ടാകുമെന്ന് സഭാധ്യക്ഷൻ ഉറപ്പ് നൽകി. ശ്രീ.വി.ഡി.സതീശനൊപ്പം…
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
മലങ്കര ഓർത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ OCYM ഓപ്പറേഷൻ തൂഫാൻ & വിമുക്തി മാവേലിക്കര ഭദ്രാസനത്തിലെ കരിമുളയ്ക്കൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പ്രശസ്ത ഹയർസെക്കണ്ടറിസ്കൂളായ താമരക്കുളം VVHS=ൽ നടന്നു. കുട്ടികൾക്ക് ലഹരിവിരുദ്ധ ബോധവൽക്കരണവും, സന്ദേശവും, മധുരവും നൽകി. പത്തനംതിട്ട കാതൊലിക്കെറ്റ് കോളേജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടന്ന ദീപശിഖാ പ്രയാണവും സാംസ്കാരിക ഘോഷയാത്രയും പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജങ്ഷനിൽ നിന്നും ആരംഭിച്ചപ്പോൾ അഭിവന്ദ്യ ഡോ. സാമൂവൽ മാർ ഐറേനിയോസ് തിരുമേനി പ്രസംഗിച്ചു . തുമ്പമൺ ഭദ്രസ്സനാധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ സെറാഫിo തിരുമേനി , വെരി. റവ. ജോൺസൺ കല്ലിട്ടതിൽ കോറെപിസ്കോപ്പാ സമീപം അടൂർ :- അടൂർ കരുവാറ്റ സെന്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിലെ സെന്റ് പീറ്റേഴ്സ് പ്രാർത്ഥനാ യോഗത്തിന്റെ നേതൃത്വത്തിൽ +2 പരീക്ഷയിൽ Full A+ കരസ്‌ഥമാക്കിയ പാലവിള പുത്തൻ വീട്ടിൽ ജീന ജോയിയെയും,SSLC പരീക്ഷയിൽ…
ഇടവക വാർത്തകൾ
സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ പഴഞ്ഞി, കുന്നംകുളം ഭദ്രാസനംവിശുദ്ധ ദൈവ മാതാവിന്റെ വാങ്ങിപ്പ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള കൊടിയേറ്റ്ജൂലൈ 26 ഞായറാഴ്ച പ്രകാശഗിരി സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ച് കോടുകുളഞ്ഞിസൗജന്യ നേത്ര പരിശോധന ക്യാമ്പ് ജൂലൈ 26 ഞായറാഴ്ച മർത്തശ്മുനി ഓർത്തഡോക്സ് ഇടവക കോറ്റനല്ലൂർ, അടൂർ കടമ്പനാട് ഭദ്രാസനം കൊറ്റനല്ലൂർ പള്ളി പെരുന്നാളും കൺവെൻഷനും പ്ലാറ്റിന ജൂബിലിയുടെ സമാപനവും ജൂലൈ 26 മുതൽ ആഗസ്റ്റ് 1 വരെ Prayerful wishes for the successful conduct of the Annual Joint Working Commission for Bilateral Relations between the Russian Orthodox Church and Malankara Orthodox Syrian Church being held in Kuala Lumpur, Malaysia from 23-25 of July, 2026. This event is being hosted by The…
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ : അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കോട്ടയം : 2026 ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ മാർ ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറി ഫാ.ഗീവർഗീസ് ജോൺസൺ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. ഇതോടൊപ്പം അസോസിയേഷൻയോഗസ്ഥലത്തും, സഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.mosc.in ) ലിസ്റ്റ് ലഭ്യമാണെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പാര്‍ലമെന്‍റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനിൽ ലോകമെമ്പാടുമുള്ള 30 ഭദ്രാസനങ്ങളിൽ നിന്നായി 4243 പ്രതിനിധികൾ പങ്കെടുക്കും. മലങ്കരസഭയ്ക്ക് 4 പുതിയ മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പരിശുദ്ധ പരുമല തിരുമേനിക്ക് ജൻമം നൽകിയ മുളന്തുരുത്തിയുടെ പുണ്യഭൂമിയിൽ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ചേരുന്നത്. ലിസ്റ്റിലേക്കുള്ള ലിങ്ക് : https://mosc.in/downloads/malankara-association-2026 വാർത്ത :…