കേന്ദ്ര ഭദ്രാസന വാർത്തകൾ

പിറവം വലിയ പള്ളിയിൽ പ്രതിഷേധ സംഗമം:ഹൈക്കോടതി വിധി തെറ്റിദ്ധരിപ്പിച്ച് മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ പിറവം സെന്റ് മേരീസ് ഓർത്തഡോക്സ്‌ വലിയ പള്ളിയിലേക്ക് മാരകായുധങ്ങളുമായി വന്നു അസഭ്യവർഷം നടത്തുകയും കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്ത വിഘടിത യാക്കോബായ വിഭാഗത്തിന്റെ പ്രവർത്തനത്തിനെതിരെ പിറവം പള്ളിയിൽ മലങ്കര സഭയുടെ നേതൃത്വത്തിൽ കൂടിയ യോഗം പ്രതിഷേധിച്ചു . മലങ്കര ഓർത്തഡോക്സ് സഭാ അൽമായ ട്രസ്റ്റി റോണി വർഗ്ഗീസ് എബ്രഹാം , അസ്സോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ , പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ സെക്രട്ടറി റവ ഫാ ബൈജു ജോൺസൻ, ഇടവക വികാരിമാർ, ഇടവക ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.നിയമ വാഴ്ചയെ വെല്ലുവിളിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പ്രകോപനത്തിന്റെ മാർഗ്ഗം സ്വീകരിക്കുന്നവരെ നിയമപരമായി നേരിടണമെന്നും യോഗം ആവശ്യപ്പെട്ടു. നിയമംവാഴ്ചയെ വെല്ലുവിളിക്കരുത് : അഡ്വ ബിജു ഉമ്മൻ.ഹൈക്കോടതി വിധി തെറ്റിദ്ധരിപ്പിച്ച് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ്…

മെത്രാപ്പോലീത്താമാരുടെ ഹാശാ ആഴ്ച്ചയിലെ ശുശ്രൂഷാക്രമീകരണം

പരിശുദ്ധ കാതോലിക്കാ ബാവായുടെയും അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെയും ഹാശാ ആഴ്ച്ചയിലെ ശുശ്രൂഷാക്രമീകരണം

നിര്യാതരായി

മാത്തൂർ : ഊന്നുകൽ പുളിമാലിൽ ഏലിയാമ്മ ജോർജ് നിര്യാതയായി. സംസ്കര ശുശ്രൂഷ നാളെ 11 മണിക്ക് ഭവനത്തിലും 12 മണിക്ക് ദേവാലയത്തിലും ശുശ്രൂഷക്ക് അഭി. കുറിയാക്കോസ് മാർ ക്ലീമ്മി സ് വലിയ മെത്രാപ്പോലീത്തായുടെ കാർമ്മികത്വത്തിൽ തുമ്പമൺ ഏറം സെന്റ് ജോർജ് പള്ളിയിൽ. Mr. Mathewkutty Pulivelil (father-in-law of Rev. Fr. Jacob Kallichethu of Thumpamon Diocese) has passed away. The funeral will be held on Tuesday, 31st March 2026. 07:00 AM – Mortal remains will be taken from CMC Mortuary, Pathanamthitta08:00 AM – Arrival at residence11:00 AM – Prayer service at residence12:00 PM – Final service and burial at Mar Philoxenos Orthodox Church, Manneera…

ഇടവക വാർത്തകൾ

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ പള്ളികളിൽ നാളെ ഓശാന പെരുനാൾ ആചരിക്കും. ശുശ്രുഷകൾക്ക് മെത്രാപ്പോലീത്തമാരും വൈദികരും നേതൃത്വം നൽകും. പാമ്പാടി മാർ കുറിയാക്കോസ് ദയറായിൽ ഓശാന ശുശ്രൂഷ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ മുഖ്യ കാർമികത്വത്തിൽ മൈനാഗപ്പള്ളി സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ പള്ളിയിൽ ഓശാന ശുശ്രൂഷ അഭി ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമികത്വത്തിൽ മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ സുൽത്താൻ ബത്തേരി ഭദ്രാസനം സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ കത്തിഡ്രലിൽ ഓശാന ശുശ്രൂഷ അഭി ഡോ ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമികത്വത്തിൽ വാകത്താനം വള്ളിക്കാട്ട് ദയറയിൽഓശാന ഞായർ ശുശ്രൂഷകളുടെ സമയക്രമം PARUMALA SEMINARY | PALM SUNDAY | CHIEF CELEBRANT -H.G. DR. GEEVARGHESE MAR THEOPHILOS | TIME : 6.30 AM | 2026 MARCH…

വിശുദ്ധ മൂറോൻ: സഭയുടെ ആത്മീയ പരിമളം: പരിശുദ്ധ കാതോലിക്കാ ബാവ

വിശുദ്ധ മൂറോൻ: സഭയുടെ ആത്മീയ പരിമളം : പരിശുദ്ധ കാതോലിക്കാ ബാവ പരിശുദ്ധസഭയുടെ ആരാധനാ ക്രമീകരണങ്ങളിൽ അതി വിശിഷ്ടമായ സ്ഥാനം അലങ്കരിക്കുന്ന ഒന്നാണ് ദിവ്യ മൂറോന്റെ കൂദാശ. ഒരു വിശ്വാസി ക്രിസ്തുവിനോട് ചേർക്കപ്പെടുന്നതിന്റെയും പരിശുദ്ധാത്മാവിനാൽ മുദ്രണം ചെയ്യപ്പെടുന്നതിന്റെയും ക്രിസ്തുവിന്റെ ഗന്ധത്തിലേക്ക് വളരുന്നതിന്റെയും അടയാളമായിട്ടാണ് വി. മൂറോനെ ദർശിക്കുന്നത്.‘മൂറോൻ’ എന്ന സുറിയാനി വാക്കിന്റെ അർത്ഥം ‘സുഗന്ധതൈലം ‘ എന്നാണ്. ഒലിവെണ്ണയിൽ അനേകം സുഗന്ധദ്രവ്യങ്ങൾ ചേർത്ത് പ്രത്യേക പ്രാർത്ഥനകൾ ചൊല്ലി കൂദാശ ചെയ്ത് പരിശുദ്ധാത്മ ആവസിപ്പിനാൽ ശുദ്ധീകരിക്കുന്ന ഈ തൈലം വി.മാമോദീസയിലെ അഭിഷേകത്തിനും ദൈവാലയങ്ങളും ബലിപീഠങ്ങളും കൂദാശ ചെയ്യുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പരിശുദ്ധാത്മ ദാനത്തിന്റെ പൂർത്തീകരണമായും സത്യവിശ്വാസത്തിന്റെ മായാത്ത മുദ്രയായും മൂറോൻ അഭിഷേകം കരുതപ്പെടുന്നു. ഇത് മലങ്കര സഭയുടെസ്വയംശീർഷകത്വത്തിന്റെയും ആത്മീയ സമ്പന്നതയുടെയും ഉജ്ജ്വലമായസാക്ഷ്യമാണ്. വിശുദ്ധ മൂറോൻ വഴിയായി ഓരോ സഭാ വിശ്വാസിയും മിശിഹായുടെ പരിമളത്തിന്റെ പങ്കുകാരനായി മാറുകയാണ്. “മിശിഹായുടെപരിമളവാസനയും സത്യവിശ്വാസത്തിന്റെ…

കേന്ദ്ര ഭദ്രാസന വാർത്തകൾ

വി. മൂറോൻ കൂദാശ | ശുശ്രൂഷ ക്രമീകരണം വി. മൂറോൻ കൂദാശയോട് ബന്ധപ്പെട്ടു ചില ചിന്തകൾ…പരിശുദ്ധ മലങ്കര ഓർത്തോഡോക്സ് സഭയിൽ വി. മൂറോൻ ഉപയോഗിക്കുന്ന രണ്ടേരണ്ടു സന്ദർഭങ്ങൾ വി. ദൈവാലയ കൂദാശയും വി. മാമോദീസായും മാത്രമാണ്.. ഓർത്തഡോക്സ് സഭയുടെ കൂദാശജീവിതത്തിൽ വിശുദ്ധ മൂറോൻ അത്യന്തം പ്രധാനപ്പെട്ട പരിശുദ്ധ തൈലം ആണ്. ഇത് വെറും എണ്ണയല്ല; പരിശുദ്ധാത്മാവിൻ്റെ കൃപയുടെ ദൃശ്യചിഹ്നം എന്ന നിലയിലാണ് സഭ ഇത് കാണുന്നത്.അതിൻ്റെ പ്രാധാന്യങ്ങൾ വിശുദ്ധ മൂറോൻ തയ്യാറാക്കൽഈ വിശുദ്ധ മൂറോൻ തയ്യാറാക്കുന്ന കൂദാശ എന്തുകൊണ്ട് സാധാരണ വൈദികർ ചെയ്യുന്നില്ല? ഇവിടെ തന്നെയാണ് അപ്പൊസ്തോലിക പാരമ്പര്യത്തിൻ്റെ മഹത്വം കാണുന്നത്. AD 52ൽ മലങ്കരയിൽ വി. തോമാശ്ലീഹായാൽ സ്ഥാപിതമായ സഭയിൽ വിദേശാധിപത്യം കടന്നുകയറുകയും തുടർന്ന് വന്ന പാരമ്പര്യത്തിന്റെ തുടർച്ച നഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ വന്ന സാഹചര്യത്തിൽ കൂനൻ കുരിശു സത്യത്തിലൂടെ സഭ റോമാസഭയുടെ മേൽകോയ്മയെ തള്ളി…

നിര്യാതരായി

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മലബാർ ഭദ്രാസനത്തിലെ സീനിയർ വൈദികനായിരുന്ന വെരി റവ പി.സി. എബ്രഹാം കോർ എപ്പിസ്കോപ്പ നിര്യാതനായി.റവ ഫാ അജി എബ്രഹാം മകനാണ്. നിരണം ചേരിപ്പറമ്പിൽ പരേതനായ സിഎം ചെറിയാന്റെ( രാജൻ) ഭാര്യ ഗ്രേസി, ചെറിയാൻ(67) വയസ്സ് നിര്യാതയായി . സംസ്കാരം വ്യാഴാഴ്ച (26.03.26) രാവിലെ 10. 30 ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം നിരണം സെന്റ് മേരിസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പരേത കുട്ടംപേരൂർ കുളങ്ങര കുടുംബാംഗമാണ്. ആയൂർ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ വലിയ പള്ളിയിൽ എ. ജി. കെ. ഭവനിൽ ജോർജ്കുട്ടി. എ ( പ്രദീപ്,ആയുർ -65) നിര്യാതനായി. പട്ടാഴി സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി ഇടവകാംഗം താഴത്തുവടക്ക് ചൂരല്ലൂർ പുത്തൻ വീട്ടിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ കുഞ്ഞമ്മ ജോർജ് (87) നിര്യാതയായി.സംസ്ക്കാരം നാളെ 25.03.2026 രാവിലെ 11:30 ന് ഭവനത്തിലെ…

നേട്ടം / പുരസ്‌കാരം / ഡോക്ടറേറ്റ് /തെരഞ്ഞെടുക്കപ്പെട്ടു / ആദരിച്ചു

കുമ്പഴ വടക്ക് മാർ കുരിയക്കോസ് ഓർത്തഡോൿസ്‌ ഇടവക അംഗം. വകയാർ ഡിസ്ട്രിക്ട് യുവജനപ്രസ്ഥാനം ഭദ്രാസന പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടനെടുമൺകാവ് പള്ളി ഇടവക അംഗമായ ശ്രീമതി ലിൻസി സുഭാഷ് കൊമ്മേരി ST ജോർജ് ഓർത്തേ ഡക്സ് സൺഡേ സ്കുൾ പ്രധാന അധ്യാപകനായി ചുമതലയേറ്റജിജോ കൊരട്ടിയിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ (CUSAT) നിന്നും സിവിൽ എഞ്ചിനീയറിങ്ങിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ ഡോ. ലിജി അന്ന മാത്യു.ചെങ്ങന്നൂർ ഉമയാറ്റുകര സെൻ്റ് തോമസ് ഓർത്തഡോക്സ് ഇടവക അംഗം. മുളക്കുഴ മലയിൽ അയിരുക്കുഴിയിൽ ചാക്കോ മാത്തന്റെയും കെ അന്നമ്മയുടേയും മകൾ.തിരുവൻവണ്ടൂർ തൊണ്ടിത്തറപറമ്പിൽ അർലിൻ വർഗീസിൻ്റെ (ടിസിഎസ് , ഇൻഫോപാർക്ക്)ഭാര്യയും,കളമശ്ശേരി ഐസാറ്റ് എഞ്ചിനീയറിംഗ് കോളേജ് അദ്ധ്യാപികയുമാണ്. തുമ്പമൺ ഭദ്രാസന യുവജനപ്രസ്ഥാനത്തിന്റെ കോന്നി ഡിസ്ട്രിക്ട് ഭദ്രാസന പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഐറിൻ എൽസാ ജോബി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ ദിനാഘോഷത്തിൽമലങ്കര സഭയുടെ പ്രിയപുത്രൻപ്രശസ്ത ചലച്ചിത്ര താരം ശ്രീ.അജു…

1934-ലെ ഭരണഘടനാ മലങ്കരയിലെ എല്ലാ പള്ളികൾക്കും ബാധകമെന്ന് കോടതി

സഭാ കേസിൽ മലങ്കര ഓർത്തഡോൿസ്‌ സഭയുടെ 1934-ലെ ഭരണഘടനാ മലങ്കരയിലെ എല്ലാ പള്ളികൾക്കും ബാധകമെന്ന് കോടതി..തുടർച്ചയായി ക്രമസമാധാന പ്രശ്നം ഉണ്ടാക്കുന്നിടത്തു പോലീസ് സംരക്ഷണം കൊടുക്കണമെന്നും കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.സഭയുടെ കോടതിയലക്ഷ്യ ഹര്‍ജി നിലനില്‍ക്കുമെന്നതും ശ്രദ്ധേയമാണ്. വാർത്ത : ബിജു മെഴുവേലി

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

മാത്തൂർ തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളി സൺഡേസ്‌കൂൾ പി. റ്റി. എ ഭാരവാഹികൾ : ജിജി ജോർജ്, പ്രിയാ ടിജോ, ബിൻസി ജിം, നിബു പാപ്പച്ചൻ, ഷൈനി സുനിൽ, വിനോദ് കെ. മത്തായി, അലക്സ്‌ എന്നിവർ വികാരി ഫാ. സി. കെ തോമസിനും സൺഡേസ്‌കൂൾ ചുമതലക്കാർക്കും ഒപ്പം. മാത്തൂർ തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളി ആദ്ധ്യാത്മിക സംഘടന ഭാരവാഹികൾ മർത്തമറിയം വനിത സമാജം : ലീലാമ്മ റോണി, പ്രിയാ ടിജോ. യുവജനപ്രസ്ഥാനം : നിതിൻ രാജു, ബിബിൻ എം. ബി, മോൻസി മാത്യു, എബി രാജു കണ്ടനാട് വെസ്റ്റ് ഭദ്രാസന വൈദീക ധ്യാനം വെട്ടിക്കൽ സെൻ്റ് തോമസ് ദയറായിൽ വച്ച് ഭദ്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ സഖറിയ മാർ സേവേറിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ ചേർന്നു MGOCSM & OCYM- Madras Diocese- Chennai Regional…