ഡോ. ജോൺസൻ ജോസഫിന് കർമ്മ ശ്രേഷ്ഠ പുരസ്‌കാരം :ഹരിപ്പാട് : കൊട്ടാരക്കര കലാ സാഹിത്യ സംഘം ഗാന്ധി-ലെനിൻ കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച വേദിയിൽ കേരള ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ഡോ. ജോൺസൻ ജോസഫിന് കർമ്മ ശ്രേഷ്ഠ പുരസ്‌കാരം നൽകി. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള 32-മത് അവാർഡ് ആണ് അദ്ദേഹത്തിന് ലഭിക്കുന്നത്. സെൻറ് ജോർജ് ഓർത്തഡോൿസ് കാതോലിക്കേറ്റ് സിംഹാസന പള്ളി പള്ളിപ്പാട് മാതൃ ഇടവകയും എറണാകുളം പാലാരിവട്ടം സെൻറ് ജോർജ് ഓർത്തഡോൿസ് വലിയ പള്ളി ഇടവക അംഗവും ആണ്. മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ബികോം കമ്പ്യൂട്ടർ സയൻസിൽ കുമാരി. കൃപ മറിയം വർഗീസിന് ഒന്നാം റാങ്ക് ലഭിച്ചു.പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ താഴ്ത്ത് ഫാ. ഫിലിപ്പ് വർഗീസിന്റെയും, ജോളി ഫിലിപ്പ് ന്റെയും മകളാണ് പരിശുദ്ധ വള്ളിക്കാട്ട് ബാവയുടെ കുടുംബ അംഗവും പാറമ്പുഴ…