ആദ്ധ്യാത്മിക സംഘടന വാർത്തകൾ

പുത്തൻകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൂടിവരുന്ന പിരളശ്ശേരി മാർ ബസേലിയോസ് യുവജനപ്രസ്ഥാനത്തിന്റെ കയ്യെഴുത്തു മാസികയുവദർശനംപരിശുദ്ധ മോറാൻ മാർ ബസ്റ്റേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെയും, അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് തിരുമേനിയുടെയും അധ്യക്ഷതയിൽ ചേർന്ന് പ്രകാശനം ചെയ്തു. ഇടവക വികാരി റവ.Fr.തോമസ് പി നൈനാൻ , സഹ വികാരി റവ.Fr.റിനോ കെ മാത്യു , പ്രസ്ഥാന അംഗങ്ങളും , പ്രകാശനത്തിൽ പങ്കുചേർന്നു. ഭീകരതയ്ക്കെതിരെ ഐക്യദാർഢ്യംമേൽപാടം സെൻ്റ് കുറിയാക്കോസ് ഓർത്തഡോക്സ് യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഭീകരതയ്ക്കെതിരെ ഐക്യദാർഢ്യ സമ്മേളനവും തിരിതെളിയിച്ച് ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി. വികാരി ഫാ. ഗീവർഗീസ് ശാമുവൽ അധ്യക്ഷതവഹിച്ചു. ഭദ്രാസന കൗൺസിൽ അംഗവും ഇടവക ട്രസ്റ്റിയുമായ തോമസ് മണലേൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇടവക സെക്രട്ടറി തോമസ് പുഞ്ചോട്ടിൽ, യുവജനപ്രസ്ഥാനം സെക്രട്ടറി അജോഏബ്രഹാം, ജോഷ്വാ ജോസ്, ജോയൽ, ബൻസൺ വർഗീസ്, ജോജോ തുടങ്ങിയവർ പ്രസംഗിച്ചു…

നിര്യാതരായി

വെണ്മണി : ഇടയോടി വടക്കേതിൽ വി.സി വർഗീസിന്റെ (75) സംസ്ക്കാര ശുശ്രൂഷകൾ നടന്നു. ചണ്ഡീഗഡ് സെന്റ് മേരീസ് ഓർത്തഡോക്സ് ചർച്ചിന്റെയു൦ എഡ്യുക്കേഷൻ സൊസൈറ്റിയുടെയു൦ ട്രസ്റ്റിയായി ദീർഘകാലം സേവനമനുഷ്ടിച്ചിരുന്നു. പരേത൯ കരുവാറ്റ, ചെറുതന – വഞ്ചിപറ൩ിൽ കുടുംബാംഗമാണ്. ഭാര്യ കുഞ്ഞമ്മ. മക്കൾ : ജേക്കബ് (ഹൈദരബാദ് ), മെറി൯ (UK), സൂസൻ (ചണ്ഡീഗഡ്). വാർത്ത : ഷൈനി തോമസ്

നേട്ടം / പുരസ്‌കാരം / നിയമിതരായി / ആദരിച്ചു

Dr Jibi G Thanikal appointed as Scientist in the Ministry of Earth Science (IT Division ) Government of India,Honouring by Rev Fr. T J Johnson at St. John’s Orthodox Church Mayur Vihar -1. Delhi Diocese. ഹിമാചൽപ്രദേശിൽ നടന്ന ദേശീയ പവർലിഫ്റ്റിങ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി സ്വർണ മെഡലിന് അർഹരായ നമ്മുടെ ഇടവക അംഗങ്ങളായ ശ്രീ സോളമൻ തോമസിനും,ഭാര്യ ക്രിസ്റ്റിക്കും ഇന്ന് വി.കുർബാനയെ തുടർന്ന് ഇടവകയുടെ ഉപഹാരം വികാരി ഫാ.മോഹൻ ജോസഫ്‌, റവ.ഫാ.പി.സി.ജോൺസൺ എന്നിവർ ചേർന്ന് നൽകി,ട്രസ്റ്റീ വിനോയ് കുര്യൻ,സെക്രട്ടറി കുര്യൻ കെ.എബ്രഹാം എന്നിവർ ചേർന്ന് ഇരുവരെയും പൊന്നാട അണിയിച്ചു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ദേവാലയങ്ങളിൽ ഒന്നും ആഗോള ജോർജ്ജിയൻ തീർത്ഥാടന കേന്ദ്രവുമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാളിനോടനുബന്ധിച്ച്…