കേന്ദ്ര – ഭദ്രാസന വാർത്തകൾ

ശതോത്തര സുവർണജൂബിലി നിറവിൽ മലങ്കരസഭയുടെ തുമ്പമൺ ഭദ്രാസനം. പത്തനംതിട്ട : മലങ്കര ഓർത്തഡോക്സ് സഭയുടെ പുരാതന ഭദ്രാസനങ്ങളിലൊന്നായ തുമ്പമൺ ഭദ്രാസനം ആത്മീയതയുടെയും, പ്രതിബദ്ധതയുടെയും 150 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 8ന് നടക്കുമെന്ന് ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പറഞ്ഞു. ഉച്ചക്ക് 2.30ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ അങ്കണത്തത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.വിവിധ ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും.കുര്യാക്കോസ് മാർ ക്ലിമീസ് വലിയമെത്രാപ്പോലീത്ത അനു​ഗ്രഹ പ്രഭാഷണം നടത്തും. മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, ആന്റോ ആന്റണി എം.പി, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസം​ഗിക്കും. കൾച്ചറൽ ഫെസ്റ്റ്…

നിയമനം / നേട്ടം

എറണാകുളത്തെ സഭ ആരംഭിക്കുന്ന പബ്ലിക് റിലേഷൻ സെന്ററിന്റ് ചുമതലക്കാരനായി ഫാ സൈമൺ ജോസഫ്, നിയമിച്ച്കൊണ്ടുള്ള കല്പന നൽകുന്നു മലങ്കരയുടെ കാവൽപിതാവായ വിശുദ്ധ മാർത്തോമ്മാശ്ലീഹായുടെ പാദസ്പർശമേറ്റ കൊടുങ്ങല്ലൂരിൽ മലങ്കര ഓർത്തഡോക്സ് സഭ പണികഴിപ്പിക്കുന്ന മാർത്തോമ്മൻ സ്മൃതി മന്ദിരത്തിൻ്റെ നിർമ്മാണ ചുമതലയുള്ള കോർഡിനേറ്ററായി ഫാ.ബഞ്ചമിൻ ഒ.ഐ.സി.യെ പരിശുദ്ധ കാതോലിക്കാബാവാ നിയമിച്ചു.ബഥനി ആശ്രമാംഗമാണ് ഫാ. ബെഞ്ചമിൻ. HANDING OVER –, 3rd February 2025, as per the instruction of Diocesan Metropolitan, Fr.Binu B Thomas is entrusted to the responsibility of the Manager of Shantigram and Aravali with effect from February 1st , 2025.Fr.Afilash T Issac will continue with the existing Parishes and as Ecumenical Secretary of the Diocese of Delhi.. മഹാത്മാഗാന്ധി…

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

1st South Asia Master’s Athletics Open ചാമ്പ്യൻഷിപ് ൽ പങ്കെടുത്ത് മൂന്നാം സ്ഥാനം നേടിയ തുമ്പമൺ ഏറം സെന്റ് ജോർജ് ഓർത്തഡോൿസ്‌ വലിയ പള്ളി ഇടവകാംഗം ഒരിക്കൊമ്പിൽ ശ്രീ.K.A Thomas നെ വിശുദ്ധ കുർബാനയ്ക്കു ശേഷം യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഇടവക വികാരി ഫാ.സി.കെ തോമസ്, ട്രസ്റ്റീ ജോർജ് തോമസ്, യുവജനപ്രസ്ഥാനം തുമ്പമൺ ഭദ്രാസന സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ എന്നിവർ ചേർന്നു ആദരിക്കുകയുണ്ടായി. വാഴമുട്ടം കിഴക്ക് മാർ ബർസൗമ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഇടവക പെരുന്നാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ശാലേംനാദം പെരുന്നാൾ സപ്ലിമെന്റ് പ്രകാശനം നടത്തി.. പരിശുദ്ധ ബസേലിയോസ് മർത്തോമ്മ മാത്യുസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ പത്തൊമ്പതാമത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് ബഹറൈൻ സെൻ്റ് തോമസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം പ്രസംഗമത്സരം സംഘടിപ്പിച്ചു. ശ്രീ.ബിജു കെ നൈനാൻ, ശ്രീമതി അർലിൻ എലിസബത്ത് മാത്യു, ശ്രീ.സാം…

ഇടവക വാർത്തകൾ

മോർ യൂഹാനോൻ മംദോനോയുടെ ഓർമ്മപ്പെരുന്നാളും ദേവാലയത്തിൻ്റെ ശതാബ്‌ദിയും, ഗലീല സെന്റർ കൂദാശയും(ശതാബ്ദ‌ി സ്‌മാരക മന്ദിരം) 2025 ഫെബ്രുവരി 6, 7 (വ്യാഴം, വെള്ളി) ദിവസങ്ങളിൽ ഇടവകയുടെ കാവൽപിതാവായ മോർ യൂഹാനോൻ മാംരോനോയുടെ ഓർമ്മപ്പെരുന്നാളും ദേവാലത്തിന്റെ ശതാബ്‌ദിയും, ശതാബ്ദിസ്‌മാരകമായി പണികഴിപ്പിച്ചിട്ടുള്ള ഗലീല സെൻ്റർ കുദാശയും 2025 ഫെബ്രുവരി 6, 7 വ്യാഴം, വെള്ളി) തീയതികളിൽ ഇടവക മെത്രാപ്പോലിത്ത അഭിവന്യ ഡോ. തോമസ് മാർ അത്താനാസിയോസ് തിരുമേനിയുടെയും, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തായും, കോട്ടയം സെൻട്രൽ, ഏഷ്യാ പെസഫിക് മദ്രാസനങ്ങളുടെ സഹായ മെത്രാപ്പോലീത്തയുമായ അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദീയസ് കോറോസ് തിരുമേനിയുടെയും പ്രധാന കാർമ്മകുത്യത്തിൽ നടത്തും. പരിയാരം st തോമസ് ഓർത്തോഡോക്സ് പള്ളിയിൽ മായൽത്തോ പെരുന്നാൾ പ്രമാണിച്ചു കോട്ടയം ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ യുഹാനോൻ മാർ ദീയസ്കോറോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിച്ചു, അഭിവന്ദ്യ തിരുമേനി വികാരിയോടും പള്ളി മദ്ബഹാ…

കൺവൻഷൻ

44-ാമത് ചൊവ്വളളൂർ കൺവൻഷൻ്റെ പന്തൽ കാൽ നാട്ടുകർമ്മം ചൊവ്വള്ളൂർ സെന്റ് ജോർജ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ വച്ച് കൺവൻഷൻ പ്രസിഡൻറ് ബഹുമാനപ്പെട്ട ഫാ. ആമോസ് തരകൻ, ഫാ. ജോർജി കെ. അലക്സ്, ഫാ. ഗീവർഗീസ് ഫിലിപ്പ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു. Golden Jubilee Celebration Inauguration of Bombay Diocese and | 11th Bombay Orthodox Convention വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി

കേരള സഭയുടെ വിനാശത്തിന് കാരണങ്ങൾ: മാർ തീമൊത്തിയോസ്

നിയമവിരുദ്ധ നിലപാടും , അന്ധമായ ഓർത്തഡോക്സ് സഭാ വിരോധവും കേരള സഭയുടെ വിനാശത്തിന് കാരണമാകും ശരിയായ അല്ലെങ്കിൽ സത്യമായ എന്നർത്ഥമുള്ള ഓർത്തോസ്, വിശ്വാസം, സ്തുതി , പുകഴ്ച എന്നൊക്കെ അർത്ഥം വരുന്ന ‘ ഡോക്സോസ്’ എന്നീ ഗ്രീക്ക് പദങ്ങൾ ചേർന്നാണ് സ്തുതി ചൊവ്വക്കപെട്ട വിശ്വാസം അഥവാ സത്യ വിശ്വാസം, ശരിയായ സ്തുതിപ്പ് എന്നൊക്കെ അർത്ഥമുള്ള ‘ ഓർത്തഡോക്സ്’ എന്ന പദം രൂപം കൊണ്ടത്. ഇതൊക്കെ ഇപ്പോൾ സൺഡേസ്കൂൾ കുഞ്ഞുങ്ങൾക്ക് പോലും അറിയുന്ന കാര്യങ്ങളാണ് . ഓർത്തഡോക്സ് എന്ന വാക്കിന്റെ അർത്ഥവും, വ്യാപ്തിയും ആഴവും അറിയാതെ ശത്രുത മനോഭാവത്തോടെ ‘ ഓർത്തഡോക്സ് ‘ എന്ന പേര് കേൾക്കുമ്പോൾ തന്നെ വല്ലാത്ത ഒരു വിരോധവും, തെറ്റായ വിമർശങ്ങളും, അനാവശ്യ വിവാദങ്ങളും സോഷ്യൽ മീഡിയയിലും, പൊതു സമൂഹത്തിലും മറ്റ് വാർത്ത ഇടങ്ങളിലും ഒക്കെ അധികരിക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നത് കൊണ്ടും ഇവയുടെ ആധാരം നൂറ്റാണ്ടുകൾ…