ആദ്ധ്യാത്മിക സംഘടന വാർത്തകൾ

കൈപ്പട്ടൂർ സെന്റ് ഇഗ്നെഷ്യസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ സെന്റ് തോമസ്ഓർത്തഡോക്സ് യുവജന പ്രസ്ഥാന അംഗങ്ങൾ, വന്ദ്യ വികാരി Fr. ജോർജ് പ്രസാദ്, Fr. വർഗീസ് ജോഷ്വ, എന്നിവരുടെ നേതൃത്വത്തിൽ തൂത്തുക്കുടി കാരാശ്ശേരി, M. G. B കരുണ സെന്റർ, (ബാല ഭവൻ ) സന്ദർശിച്ചു. പ്രാർത്ഥനകൾ നടത്തുകയും കുഞ്ഞുങ്ങൾക്ക് മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും യുവജന പ്രസ്ഥാന അംഗങ്ങൾ സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്തു. കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് & സെൻ്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ കീഴിലുള്ള ഇളംകുളം സൗത്ത് കുടുബയൂണിറ്റ് ചേന്നംമേലിൽ ബന്നി സി ഐ യുടെ ഭവനത്തിൽവച്ച് നടന്നു. ഇടവകസഹവികാരി ഫാ.കുര്യാക്കോസ് അലക്സ്, അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടവക സഹവികാരി, ഫാ.ഗീവർഗീസ് അലക്സ്, മുഖ്യ സന്ദേശം നൽകി. ഇടവക വികാരി ജേക്കബ് കുര്യൻ സമാപന സന്ദേശം നൽകി , ഇടവക സെക്രട്ടറി ജയിംസ് മലയിൽ…

നേട്ടം / നിയമനം

ഭാരത സർക്കാർ നോട്ടറി ആയി നിയമിച്ച തേവനാൽ മാർ ബഹനാൻ ഓർത്തഡോക്സ്‌ സുറിയാനി പള്ളി ഇടവകാംഗം ഓലിയിൽ കൂനപ്പിള്ളിൽ അഡ്വ. മാത്യു അബ്രഹാം (ആശിഷ്). Nisha John Niranam is being taken memnto from Suvishemsangam Niranam Diocese H. G Dr Yuhanon Mar Chrisostomos Metropolitan. She is the Editorial Board Member of MOC TV. Congratulations…. വാർത്ത : ബിജു മെഴുവേലി .

ഭദ്രാസന വാർത്തകൾ

വിപണന സ്റ്റാൾ ഉദ്ഘാടനം ചെങ്ങന്നൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ സാനിധ്യത്തിൽ മാർത്തോമാ സഭ ചെങ്ങന്നൂർ മാവേലിക്കര ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ നിർവഹിക്കുന്നു. ചെങ്ങന്നൂർ: ബഥേൽ അരമന അങ്കണം ഭദ്രാസന ഫെസ്റ്റിനായി ഒരുങ്ങി കഴിഞ്ഞു രുചിയേറും ഭക്ഷണങ്ങൾ,സ്വാദിഷ്ടമായ പലഹാരങ്ങൾLive തട്ടുകടContinental foodsCrockery, Textile ഇനങ്ങൾ,കരകൗശല വസ്തുക്കൾപലചരക്കു സാധനങ്ങൾസൗന്ദര്യ സംവർദ്ധക വസ്തുക്കൾചെടികൾ, അലങ്കാര പുഷ്പങ്ങൾതുടങ്ങി അനേകം വസ്തുക്കൾ നിങ്ങളെ കാത്തിരിക്കുന്നു എല്ലാ സാധനങ്ങൾക്കും ആവിശ്വസനീയമായ വില കുറവ് ഒപ്പം രാവിലെ 7.00 മുതൽ വൈകിട്ട് 7.00 വരെ ആകർഷകമായ വിനോദ പരിപാടികൾകൂടെ ഗെയിം സ്റ്റാളുകളും ഫെബ്രുവരി 26 രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഭദ്രാസന ഫെസ്റ്റ് നടക്കുന്നതിനാൽ ചെങ്ങന്നൂർ ബഥേൽ അരമന കോമ്പൗണ്ടിൽ വാഹനങ്ങൾ പ്രവേശിക്കുവാൻ അനുവദിക്കുന്നതല്ല. പ്രത്യേകം ക്രമീകരിച്ചിട്ടുള്ള 12 പാർക്കിംഗ്…

ഇടവക വാർത്തകൾ

തൃക്കോതമംഗലം സെന്റ് ജെയിംസ് ഓർത്തഡോക്സ്‌ ദേവാലയത്തിൻ്റെ കൊച്ചാലുംമ്മൂട്ടിലുള്ള നവീകരിച്ച കുരിശിൻതൊട്ടിയിലെ കൽകുരിശിൻ്റെ കൂദാശാകർമ്മം, കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ദിയസ്കോറസ് തിരുമേനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു അലൈൻ ഓർത്തഡോക്സ് ദേവാലയത്തിലെ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിന്‌ കൊടിയേറിഅലൈൻ: സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽ പിതാവ് പരിശുദ്ധനായ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസ്യോസ് തിരുമേനിയുടെ 91-‍ാമത് ഓർമ്മപ്പെരുന്നാളിന്‌ ഫെബ്രുവരി 23 ഞായറാഴ്ച കൊടിയേറി. ഇടവക വികാരി റവ.ഫാ.മാത്യൂ വർഗീസ് പെരുന്നാൾ കൊടിയേറ്റു കർമ്മം നിർവ്വഹിച്ചു. ഇടവക ട്രസ്റ്റി സിബി ജേക്കബ്, സെക്രട്ടറി ടി.ടി.തോമസ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടവക ജനങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഫെബ്രുവരി 27, 28 തീയതികളിൽ വൈകിട്ട് 7 ന്‌ സന്ധ്യാ നമസ്ക്കാരവും തുടർന്ന് കൺവൻഷനും മാർച്ച് 1-ന്‌ പ്രദക്ഷിണം, അനുസ്മരണ പ്രഭാഷണം എന്നിവ നടക്കും. മാർച്ച് 2 ഞായറാഴ്ച…

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

ബാംഗ്ലൂർ UTC ഡോക്‌ട്രൽ വിദ്യാർത്ഥികളും അദ്ധ്യാപകരും കൂനൻ കുരിശ് തീർത്ഥാടന കേന്ദ്രത്തിൽ. വിവിധ സഭകളിൽ നിന്നുമായി (CSI, CNI,മാർത്തോമാ, ഓർത്തഡോക്സ്) വൈദികരും പെന്തകോസ്ത്, പാസ്റ്റേഴ്‌സും ഒത്തുചേർന്നു. തീർത്ഥാടന കേന്ദ്രത്തിന്റെ മാനേജര് വന്ദ്യ ബന്യാമിൻ തോമസ് റമ്പാച്ചൻ ” Division of St Thomas Christianity in India and Importances of Holy Relic’s “എന്നതിനെക്കുറിച്ച് ക്ലാസ്സ്‌ എടുത്തു . വന്ദ്യ റമ്പാച്ചൻ കൂനൻ കുരിശ് ഛായാചിത്രം സമ്മാനിച്ചു. ഏവരും ചേർന്നു ഇംഗ്ലീഷ് ഭാഷയില് പ്രാര്‍ത്ഥനയും നടത്തി. MAR BASELIOS PUBLIC SCHOOL, DEVALOKAM,KOTTAYAM -686 018 മാർ ബസേലിയോസ് പബ്ലിക് സ്കൂളിൽ താഴെപ്പറയുന്ന ഒഴിവുകൾ ഉണ്ട്. Postgraduate Teacher (Biology),Primary Teacher,K G Teacher,ബസ് ഡ്രൈവർ-ആയമാർ –വർക്കർ / ഗാർഡനർ(ക്യാമ്പസ് വൃത്തിയാക്കൽ, അനുബന്ധ ജോലികൾ). അധ്യാപക തസ്തികകൾക്ക് resume സഹിതം അപേക്ഷിക്കുക. mbpskottayam@rediffmail.com. മറ്റു തസ്തികകൾക്ക്വെള്ളക്കടലാസ്സിൽ…

കൺവൻഷൻ

മാർച്ച് 1 മുതൽ 10 വരെ ,, കിഴക്കൻ മേഖല ഓർത്തഡോൿസ്‌ കൺവെൻഷൻ , പത്തനംതിട്ട കോന്നി സെന്റ് ജോർജ് ഓർത്തഡോൿസ്‌ മഹാ ഇടവകയിൽ വച്ച് നടത്തപ്പെടുന്നു. മാവേലിക്കര ഓർത്തഡോക്സ് കൺവൻഷൻ സമാപനത്തോട് അനുബന്ധിച്ച് നടത്തിയ കാൻഡിൽ പ്രയർ വാർത്ത : ഫാ. ജേക്കബ് കല്ലിച്ചേത്ത്, ബിജു മെഴുവേലി

പ്രകാശനം ചെയ്തു

പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം,അഭി.ഡോ.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത രചന നിർവഹിച്ച, “വി.കുർബ്ബാന പൗരസ്ത്യ ക്രൈസ്തവ സഭാ പാരമ്പര്യത്തിൽ” ഒരു ആസ്വാദന പഠനം എന്ന പുസ്തകം പ്രകാശനം ചെയ്തു. കോട്ടയം പഴയ സെമിനാരിയിൽ ഇന്ന് സന്ധ്യ നമസ്കാരത്തിന് ശേഷം നടന്ന ചടങ്ങിൽ വച്ച് സെമിനാരി പ്രിൻസിപ്പൽ ഫാ. ഡോ. ജോൺ തോമസ് കരിങ്ങാട്ടിലിന് ആദ്യ പ്രതി നൽകിക്കൊണ്ടാണ് അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത പ്രകാശന കർമ്മം നിർവഹിച്ചത്. ഫാ.ഡോ. കോശി രചിച്ച ‘വിശുദ്ധ കുർബാന പൗരസ്ത്യ ക്രൈസ്തവസഭാ പാരമ്പര്യത്തിൽ’, പനക്കൽ യാക്കോബ് മൽപ്പാൻ രചിച്ച ‘വിശുദ്ധ കുർബാന ധ്യാനം’ എന്നീ ഗ്രന്ഥങ്ങളുടെ ആസ്വാദനവും അനുബന്ധ പഠനവുമാണ് ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത ഈ പുസ്തക രചനയിലൂടെ നിർവഹിച്ചിട്ടുള്ളത്. വാർത്ത : ബിജു മെഴുവേലി

ഇടവക വാർത്തകൾ

ഇന്ത്യൻ പാർലമെന്റ് അംഗം ഷാഫി പറമ്പിൽ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിൽ സന്ദർശിച്ചു. മനാമ – ഇന്ത്യൻ പാർലമെന്റ് അംഗം ഷാഫി പറമ്പിൽ ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിൽ സന്ദർശിച്ചു. കത്തീഡ്രൽ വികാരി റവ ഫാ ജേക്കബ് തോമസ്, സഹ വികാരി റവ ഫാ തോമസ്കുട്ടി പി. എൻ, ഇടവക ട്രസ്റ്റി സജി ജോർജ്, ഇടവക സെക്രട്ടറി ബിനു എം. ഈപ്പൻ, ഇടവക ഭാരവാഹികൾ എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു ആദരിച്ചു. പതിറ്റാണ്ടുകളായി വിശ്വാസികൾക്ക് വെളിച്ചവും ജീവിതത്തിൽ ആശ്വാസവും ആത്മസംതൃപ്തിയും നൽകുന്ന ദേവാലയത്തിൽ ഉമ്മൻചാണ്ടി സാർ ഉൾപ്പടെ നിരവധി പേർ കുർബാനയിൽ പങ്കെടുത്തത് അറിയുമ്പോൾ അഭിമാനവും സന്തോഷവും ലഭിക്കുന്നുവെന്നു ഷാഫി പറമ്പിൽ പറഞ്ഞു. ശ്ലൈഹിക വാഴ് വ്…മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിൽ ശ്ലൈഹിക…