നേട്ടം / പുരസ്‌കാരം / നിയമനം / തെരഞ്ഞെടുത്തു

ഓർത്തഡോക്സ് സഭ അടൂർ-കടമ്പനാട് ഭദ്രാസനം വൈദീക സംഘം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഫാ. ജിജു ജോൺ വയലിറക്കത്ത്. വെട്ടിക്കൽ ദയറായുടെ പ്രിയ സ്നേഹിതനും MKM സണ്ടേസ്ക്കൂളിൻ്റെ ഹെഡ് മാസ്റ്ററുമായ ആമോസ് പി. തോമസ് ബോട്ടണിയിൽ MG യൂണിവേഴ്സിറ്റിയിൽ നിന്ന് Phd പൂർത്തീകരിച്ച് ഡോക്ട്ടറേറ്റ് കരസ്ഥമാക്കിയിരിക്കുന്നു. ഇടുക്കി ജില്ലയിൽ കണ്ടുവരുന്ന ചിലതരം ഫേണുകളെ (Phytochemistry and Bioactivity studies of selected Ferns, Idukki District, Kerala) കുറിച്ചായിരുന്നു അദ്ദേഹത്തിൻറെ ഗവേഷണം. അഖില മലങ്കര ബാലസമാജം ജനറൽ സെക്രട്ടറിയായി ചെങ്ങന്നൂർ കൂർത്തമല സെൻറ് മേരീസ് ഇടവകാംഗം കപ്പമാവുനിൽക്കുന്നതിൽ ഫാ.റിനോ. കെ. മാത്യുവിനെ പ്രസിഡൻറ് ഡോ. ജോസഫ് മാർ ദീവന്നാസ്യോസ് തിരുമേനി നിയമിച്ചു. ഇപ്പോൾ പുത്തൻകാവ് സെൻറ് മേരീസ് കത്തീഡ്രൽ സഹവികാരിയാണ്. വാർത്ത : ബിജു മെഴുവേലി

നിര്യാതരായി

സൗത്ത് പാമ്പാടി: ടൂറിസം വകുപ്പ് റിട്ട. ഡപ്യൂട്ടി ഡയറക്ട്‌ടർ വടശ്ശേരി മലയമറ്റത്തിൽ എം.സി.വർഗീസ് (കൊച്ചുമോൻ-65) നിര്യാതനായി. മൃതദേഹം ഇന്ന് 3ന് വസതിയിൽ കൊണ്ടുവരും. സംസ്ക‌ാരം നാളെ 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 12ന് പാമ്പാടി സെൻ്റ് ജോൺസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: മാലിയിൽ പരേതയായ ബീന ജോർജ്. (ഡപ്യൂട്ടി ഡയറക്‌ടർ ടൂറിസം വകുപ്പ്). മക്കൾ: ദീപക്, ദീപേഷ് (ടൂറിസം വകുപ്പ്). മരുമക്കൾ: പ്രിയ, അനു. പാലാ കൊറ്റിനിക്കൽ പരേതനായ കെ വി ഈശോയുടെ ഭാര്യ സൂസമ്മ ഈശോ (അമ്മിണി.96) നിര്യാതയായി. സംസ്കാരം, ( 01/02/2025) 10 മണിക്ക് പാലായിൽ വസതിയിൽ കൊണ്ടുവരുന്നതും 2 pm നു കവിയൂർ സ്ലീബാ ഓർത്തഡോൿസ്‌ പള്ളിയിൽ സംസ്കാര ശുശ്രുഷനടത്തുന്നതുമാണ് വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി

കണക്കെടുപ്പ് അപ്രസക്തമെന്ന സുപ്രീംകോടതി നിലപാടിനെ സ്വാ​ഗതം ചെയ്യുന്നു : ഓർത്തഡോക്സ് സഭ

മലങ്കരസഭാക്കേസിൽ കണക്കെടുപ്പിന് പ്രസക്തിയില്ലെന്ന സുപ്രീം കോടതി നിലപാടിനെ സ്വാ​ഗതം ചെയ്യുന്നു. ഇരുവിഭാ​ഗങ്ങളുടെയും അം​​ഗസംഖ്യ എടുക്കാൻ കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ കണക്ക് പൂർണമാകില്ലെന്നും സത്യസന്ധമായി വിവരങ്ങൾ പുറത്തുവരില്ലെന്നുമായിരിന്നു ഓർത്തഡോക്സ് സഭയുടെ നിലപാട്. സർക്കാർ എടുത്ത കണക്ക് കേസിൽ പ്രസക്തമല്ലെന്ന് ഇന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതിനാൽ കണക്കുകൾ തിരികെ നൽകിയത് സ്വാഗതാർഹമാണെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ ഡോ.യൂഹാനോൻ മാർ ദിയസ്കോറോസ് പ്രതികരിച്ചു. എറണാകുളം, പാലക്കാട് ജില്ലകളിലെ 6 പള്ളികളുടെ കേസ് ഹൈക്കോടതി പരി​ഗണിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. പ്രായോഗികമായി എങ്ങനെ വിധി നടപ്പാക്കാമെന്നത് ഹൈക്കോടതി പരിശോധിക്കണമെന്നും, സുപ്രീംകോടതി വ്യക്തമാക്കി. നിലവിൽ വിധി നടത്തിപ്പ് പൂർത്തിയായ പള്ളികളിൽ സമാധാനം കൈവന്നിട്ടുണ്ടെന്ന് മലങ്കരസഭ സുപ്രീംകോടതിയെ അറിയിച്ചു. ഈ പള്ളികളിലൊന്നും നിലവിൽ പ്രശ്നങ്ങളില്ലെന്നും കോടതിയെ ബോധിപ്പിച്ചു. മലങ്കരസഭയുടെ പള്ളികൾ 1934ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്ന മുൻ ഉത്തരവുകൾ സീനിയർ അഡ്വക്കേറ്റ്കെ…

കൺവൻഷൻ

Banglore Orthodox ConventionMELTHOFebrubary 14,15,16 കായംകുളം കാദീശാ കത്തീഡ്രൽ സഹസ്രോത്തര ദ്വിശതാബ്ദി കൺവെൻഷൻ പ്രഥമ ദിനം.കടമ്പനാട് സെന്റ് തോമസ് കത്തീഡ്രൽ വികാരി റവ.ഫാ.ജേക്കബ് കോശി വചനപ്രഘോഷണം നടത്തി. വാർത്ത : ബിജു മെഴുവേലി, ഷൈനി തോമസ്

ചരിത്ര വഴികളിലെ സുവിശേഷ വെളിച്ചം അണയാതെ തുമ്പമൺ ഭദ്രാസനം

ചരിത്ര വഴികളിലെ സുവിശേഷ വെളിച്ചം അണയാതെ തുമ്പമൺ ഭദ്രാസനം1876-2026 ഒരാണ്ട് നീണ്ടുനിൽക്കുന്ന ശതോത്തര സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് 2025 ഫെബ്രുവരി 8 ശനിയാഴ്ച്ച 2:30 PM ന് പത്തനംതിട്ട മാക്കാംകുന്ന് സെൻ്റ് സ്റ്റീഫൻസ് കത്തീഡ്രലിൽ തിരി തെളിയും. വാർത്ത : ബിജു മെഴുവേലി