നെടുമ്പായിക്കുളം: പുണ്യപുരാതന തീര്‍ഥാടന കേന്ദ്രമായ കോട്ടകുഴിപള്ളി യുടെ ശതാബ്‌ദി ആഘോഷങ്ങൾ 2024 ഡിസംബർ 7മുതൽ 2025 ജനുവരി 12വരെ പരിശുദ്ധ കാതോലിക്കബാവയുടെ മുഖ്യ കാർമ്മികത്വത്തിലും.അഭിവന്ദ്യ മെത്രാപോലീത്തമാരുടെസഹകാർമ്മികത്വത്തിലും ദൈവ കൃപയാൽ നടത്തപെടുന്നു. ഡിസംബർ 7ന് ശാസ്താ കോട്ട മൗണ്ട് ഹോറേബ് ആശ്രമത്തിലുള്ള മാർ ഏലിയാ ചാപ്പലിൽ നിന്നും ആരംഭിക്കുന്ന ദീപശിഖ പ്രയാണത്തോടെ ശതാബ്ദി ആഘോഷ ങ്ങൾക് തുടക്കംകുറിക്കുകയായി.ഒരു മാസത്തിൽ അധികം നീണ്ടു നിൽക്കുന്ന ശതാബ്ധി ആഘോഷവേളയിൽ ഭവനദാനംമെഡിക്കൽ ക്യാമ്പ്,ചികിത്സ ധന സഹായം,ആതുരാലയ സന്ദർശനം തുടങ്ങി, സേവനകർമ്മ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു.ജനുവരി 11ന് വൈകിട്ടു നടക്കുന്ന രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മതമേലാധ്യക്ഷൻമാർ പങ്കെടുക്കുന്ന പൊതുമഹാ സമ്മേളനം, ജനുവരി 12നു വൈകിട്ടു 6.30 പ്രശസ്ത സിനിമ പിന്നണി ഗായകൻ എം. ജി സ്വരസാഗർ ട്രിവാൻഡ്രം വോയിസ് ടീം അവതരിപ്പിക്കുന്ന ‘ഗാനമേള യോട് കൂടിഅവസാനിക്കുന്നു.. പുതിയകാവ് സെന്റ് മേരിസ് കത്തീഡ്രൽ ബുധനാഴ്ച പ്രാർത്ഥന…
Day: December 5, 2024
മലങ്കര സഭ സമാധാന ആഹ്വനവുമായി പരിശുദ്ധ ബാവാ
മലങ്കര സഭ സമാധാന ആഹ്വനവുമായി വീണ്ടും പരി. പൗരസ്ത്യ കാതോലിക്ക മോറാൻ മോർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ മലങ്കര സഭയുടെ സമാധാനത്തിനും ഐക്യത്തിനുമായി നിലകൊള്ളുവാൻ എല്ലാവരും തയ്യാറാകണം; അതിനായി എല്ലാവരെയും സ്വാഗതം ചെയ്യുന്നു. നാം ഒരുമിച്ചു നിന്ന് സഭ വളരുവാൻ ക്രിസ്തീയ ദൗത്യം നിറവേറ്റുവാൻ നമുക്ക് സാധിക്കും : പരിശുദ്ധ കാതോലിക്കാ ബാവായുടെ മലങ്കര സഭാ സമാധാന ആഹ്വാനം
മലങ്കര വർഗീസ് രക്തസാക്ഷി ദിനം ഇന്ന്
മലങ്കര വർഗീസ്– അനുസ്മരണം പെരുമ്പാവൂർ ബഥേൽ സലോക്കോ ഓർത്തഡോക്സ് പള്ളിയിൽ സത്യവിശ്വാസം നെഞ്ചിലേറ്റിയ അനശ്വര രക്തസാക്ഷി മലങ്കര വർഗീസിന്റെ 22-മത് ഓർമ്മദിനം ഡിസംബർ മാസം അഞ്ചാം തീയതിരാവിലെ 6:30ന് പ്രഭാതം നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടത്തപ്പെട്ടു.പരിശുദ്ധ കാതോലിക്കാ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്കബാവാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഭദ്രാസന മെത്രപ്പോലീത്താ യുഹാനോൻ മാർ പോളികാർപ്പോസ് . ഭദ്രാസന സെക്രട്ടറി തോമസ് പാേൾ റമ്പാൻ. വികാരി റവ. ഫാ. ജിജി തോമസ് . മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു വാർത്ത : എം. ഒ. സി ടിവി ടീം, ഷൈനി തോമസ്