ഇടവക വാർത്തകൾ

ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ മാത്യൂസ് മാർ ബർണബാസ് തിരുമേനിയുടെ പന്ത്രണ്ടാമത് ഓർമ്മപ്പെരുന്നാളിന്റെ കൊടിയേറ്റ്കർമ്മം; അഭി. പിതാവ് കബടങ്ങിയിരിക്കുന്ന അങ്കമാലി ഭദ്രാസനത്തിലെ വളയൻചിറങ്ങര സെന്റ് പീറ്റേഴ്സ് ആൻഡ്‌ സെന്റ് പോൾസ് ഓർത്തഡോക്സ് സിറിയൻ പള്ളിയിൽ, അങ്കമാലി ഭദ്രാസന ഇടയൻ അഭി. യൂഹാനോൻ മാർ പൊളിക്കാർപോസ് മെത്രാപോലീത്തായാൽ നടത്തപെട്ടു. മാബൂഗിലെ മഹാപരിശുദ്ധൻ മാർ പീലക്സീനോസ്സ് പിതാവിന്റെ പുണ്യ നാമധേയത്തിൽ സ്ഥാപിതമായ അട്ടച്ചാക്കൽ മാർ പീലക്സീനോസ്സ് ഓർത്തഡോക്സ് വലിയ പള്ളി പെരുന്നാൾ പ്രഭയിൽ… താലന്തുകളുടെ പങ്കിടലും സമർപ്പണവുമാണ്‌ ആദ്യഫലപ്പെരുന്നാൾ : ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്‍്‌ മെത്രാപ്പോലിത്താ കുവൈറ്റ്‌: നമുക്ക്‌ ലഭിച്ചിരിക്കുന്ന താലന്തുകളെ ദൈവമുമ്പാകെ സമർപ്പിക്കുന്നതും മറ്റുള്ളവർക്കുവേണ്ടി പങ്കിടുന്നതുമാണ്‌ ആദ്യഫലപ്പെരുന്നളിന്റെ പൂർത്തീകരണമെന്ന്‌ മലങ്കര സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്‌ മെത്രാപ്പോലിത്താ ആഹ്വാനം ചെയ്തു. സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തികൊണ്ട്‌ സംസാരിക്കുകയായിരുന്നു…

Religious organization news

പ്രാർത്ഥനാവാരം തിരുവനന്തപുരം ഭദ്രാസനതല ഉദ്ഘാടനം നാലാഞ്ചിറ സെന്റ് മേരീസ് ഓർത്തഡോക്സ പള്ളിയിൽ..സുവിശേഷഗാനാലാപനം,വേദവായന എന്നിവയോടെ ആരംഭിച്ച യോഗത്തിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. തിരുവനന്തപുരം മണ്ഡല അധ്യക്ഷൻ വന്ദ്യ K K തോമസ് കോർ എപ്പിസ്കോപ്പ അധ്യക്ഷം വഹിച്ച യോഗത്തിന് ഇടവക സഹവികാരി, ഫാ. ജോൺ വർഗീസ്, സ്വാഗതം ആശംസിക്കുകയും ഇടവക വികാരി വന്ദ്യ ജോസഫ് സാമുവൽ കറുകയിൽ കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകുകയും ചെയ്തു. പേരൂർക്കട തെക്കൻ പരുമല സെൻറ് ഗ്രീഗോറിയോസ് വലിയ പള്ളി വികാരി വന്ദ്യ സാം കാഞ്ഞിക്കൽ കോർ എപ്പിസ്കോപ്പ മധ്യസ്ഥ പ്രാർത്ഥന നിർവഹിച്ചു. നന്ദൻകോട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി വികാരി, ഫാ. എബ്രഹാം അലക്സ് , ഭദ്രാസന വൈസ് പ്രസിഡണ്ട്, ഫാ. Dr. തോമസ് ജോർജ് , സഭാ മാനേജിങ്ങ് കമ്മിറ്റി അംഗം ശ്രീ.…