വാർത്ത : ഷൈനി തോമസ്
Month: December 2024
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
തൂമഞ്ഞ് 2024 | സെൻ്റ് ജോർജ് ഓർത്തഡോക്സ് ക്രൈസ്തവ യൂവജന പ്രസ്ഥാനം | ചേപ്പാട് – LIVELive Broadcast : Divanasios Live #ദീവന്നാസിയോസ്Facebook : https://www.facebook.com/DivanasiosLiveYouTube : Divanasios LiveMob : 9072852717 സ്ഥലം: ശാന്തിഗ്രാം വിദ്യാനികേതൻതിയതി: 29/12/2024 ശാന്തിഗ്രാം വിദ്യാനികേതന്റെ നേതൃത്വത്തിൽ മാർത് മറിയം വനിതാ സമാജം (ഡൽഹി ഭദ്രാസനം) കൂടാതെ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് & റിസർച്ച് സെന്റർ (ഡൽഹി) എന്നിവരുടെ സഹകരണത്തോടെ ഒരു മെഡിക്കൽ ക്യാമ്പ് വിജയകരമായി സംഘടിപ്പിച്ചു. ഈ പരിപാടിക്ക് അനുമതി നൽകുന്നതിനും സജീവമായ പിന്തുണയിനും മാർത് മറിയം വനിതാ സമാജത്തിന്റെ വൈസ് പ്രസിഡന്റ് ഫാ. യാക്കോ ബേബി,പ്രത്യേക നന്ദി. ജനറൽ സെക്രട്ടറി മിസ് ജെസി ഫിലിപ്പ് പ്രൊഫഷണൽ കഴിവ് പ്രകടിപ്പിച്ച് ക്യാമ്പിന്റെ ഏകോപനം നിർവഹിച്ചു. മിനി വർഗീസ്, ആശ റോയ്, ബീന എന്നിവരും ക്യാമ്പിന് മികച്ച സഹായം…
കൊടുങ്ങല്ലൂർ മാർത്തൊമ്മൻ സ്മൃതി സെന്റർ
വാർത്ത : ഷൈനി തോമസ്
ഇടവക വാർത്തകൾ
മങ്ങാട് St Mary’s ഓർത്തഡോക്സ് ദേവാലയത്തിന്റെ കുരിശടി കൂദാശ ഇന്ന് (29.12.2024) നടത്തപ്പെടുന്നു. വരിഞ്ഞവിള പള്ളിയിൽ ശിവഗിരി തീർത്ഥാടകർക്ക് സ്വീകരണം നൽകി കൊല്ലം/മീയണ്ണൂർ: കോട്ടയം നാഗമ്പടം ശ്രീ. മഹാദേവക്ഷേത്ര സന്നിധിയിൽ നിന്നും,കേരള മുൻ മുഖ്യമന്ത്രി ആർ. ശങ്കറുടെ ജന്മഗ്രാമമായ പുത്തൂർ പെരുങ്ങോട്ടപ്പൻ ശ്രീ. മഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്നും, നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുദേവന്റെ സമാധിസ്ഥലമായ ശിവഗിരിയിലേക്ക് പദയാത്രയായി പോകുന്ന തീർത്ഥാടകരെ വരിഞ്ഞവിള സെൻറ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ, ഇടവക വികാരിയും സ്കൂൾ മാനേജറുമായ ഫാദർ കോശി ജോർജ് വരിഞ്ഞവിളയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. രാവിലെ മുതൽ എത്തിച്ചേർന്ന തീർത്ഥാടകർക്ക് ഉച്ചയ്ക്ക് വരിഞ്ഞവിള സെൻറ് മേരിസ് സെൻട്രൽ സ്കൂളിൽ,അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ ക്രമീകരിച്ചിരുന്ന ഉച്ചഭക്ഷണത്തിനുശേഷം, പള്ളിയിൽ ശിവഗിരി തീർഥാടക സംഗമവും, മതസഹോദര്യ സമ്മേളനവും ഫാദർ കോശി ജോർജ് വരിഞ്ഞവിളയുടെ അധ്യക്ഷതയിൽ ശ്രീരാഗ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു.…
പുരസ്‌കാരം / നേട്ടം / അവാർഡ്
മെഴുവേലി ഹോളി ഇന്നസെന്റ്സ് പള്ളിയുടെ ഹോളി ഇന്നസെന്റ്സ് അവാർഡ് ജീവകാരുണ്യ പ്രവർത്തകനായ നവജീവൻ ട്രസ്‌റ് ചെയർമാൻ പി. യു തോമസിന്, ഗീവർഗീസ് മാർ തേയോഫിലോസ് മെത്രാപ്പോലീത്ത സമ്മാനിച്ചു. സെറാമ്പുർ യൂണിവേഴ്സിറ്റിയിൽ നിന്ന് Christian Studies-ൽ (Church Administration and Worship) Masters Degree കരസ്ഥമാക്കിയ കാരിച്ചാൽ പുത്തൻപറമ്പിൽ ഡോ. ബിജു തോമസിന് അഭി. എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പൊലിത്ത പൊന്നാട അണിയിച്ചു അഭിനന്ദിക്കുന്നു. അബുദാബി സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രൽ (B-314) അംഗങ്ങളായ ശ്രീ. ബിയേഴ്‌സ് പണിക്കറുടെയും ശ്രീമതി സ്വാതി മാത്യുവിൻ്റെയും മകൻ സ്റ്റീവൻ ബിയേഴ്‌സ് പണിക്കർ (പ്രായം 6) “സൂപ്പർ ടാലൻ്റഡ് കിഡ്” എന്ന പേരിൽ ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവാണ്. “, ബുസെഫാലസ് വേൾഡ് റെക്കോർഡും ഇൻ്റർനാഷണൽ സ്റ്റാർ കിഡ്സ് അവാർഡും 2024 പതാകകൾ തിരിച്ചറിയുന്നതിനും രാജ്യങ്ങളും തലസ്ഥാനങ്ങളും പാരായണം ചെയ്യുന്നതിനും സ്വാതന്ത്ര്യം…
നിര്യാതരായി
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനം ഭദ്രാസനത്തിലെ സീനിയർ വൈദികൻ റവ. ഫാ. വൈ. ജോൺ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്‌കാര ശുശ്രൂഷ പിന്നീട്. സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ ചർച്ച് (കല്ലട വലിയപള്ളി) യുടെ മുൻ സഹവികാരിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്തൂർ അടകൽ കിഴക്കേതിൽ എ. കെ വർഗീസ് നിര്യാതനായി. ഡൽഹി ഭദ്രാസന വൈദികൻ ഫാ. മാത്യു വർഗീസിന്റെ പിതാവാണ്. ശവസംസ്കാരം പിന്നീട്. കൊട്ടാരക്കര – പുനലൂർ ഭദ്രാസനം മൈലം കുളമുടി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് ഇടവക അംഗവും കലയപുരം സെന്റ് ജോർജ് ഓർത്തഡോക്സ് ചെറിയ പള്ളി വികാരിയുമായ ഫാ.ഷാജി ഡാനിയേലിന്റെ ഭാര്യാമാതാവ് മൈലം കുളമുടി കൽപക നിവാസിൽ ശ്രീമതി മറിയാമ്മ ഡാനിയേൽ (74) നിര്യാതയായി. സംസ്കാരം നടന്നു. വാർത്ത : ഷൈനി തോമസ്
കോർ എപ്പിസ്കോപ്പ സ്ഥാനാരോഹണം
വാർത്ത : ഷൈനി തോമസ്
കൺവൻഷൻ
മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 25 മത് കുണ്ടറ കൺവെൻഷൻ ജനുവരി 1 മുതൽ 6 വരെ സെൻറ് ആൻഡ്രൂസ് സ്കൂൾ ഗ്രൗണ്ടിൽ (കുണ്ടറ വലിയപള്ളി) നടക്കും കൺവെൻഷന് മുന്നോടിയായി ഉള്ള ഒരുക്ക ധ്യാനം 27/12/2024 വെള്ളിയാഴ്ച രാവിലെ 10 ന് കിഴക്കേ കല്ലട സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും. റവ ബസലേൽ റമ്പാൻ ധ്യാനം നയിക്കും. വാർത്ത : ഷൈനി തോമസ്, ബിജു മെഴുവേലി
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
എംജിഒസിഎസ്എം രാജ്യാന്തര വാർഷിക സമ്മേളനം 26 മുതൽ പരുമലയിൽ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്‌സ് ക്രൈസ്‌തവ വിദ്യാർത്ഥിപ്രസ്ഥാനത്തിന്റെ (എംജിഒസിഎസ്എം) രാജ്യാന്തര വാർഷിക സമ്മേളനം 26 മുതൽ 29 വരെ പരുമലയിൽ നടക്കും. 26നു വൈകിട്ട് 6നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്യും. എംജിഒസിഎസ്എം പ്രസിഡന്റ് അഭി അഭി. ഡോ.ഏബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിക്കും. ” ഗ്രോയിങ് ഇൻ ക്രൈസ്റ്റ്, വോക്കിങ് ഇൻ ഡിസൈപ്പിൾഷിപ്പ് ” എന്ന ചിന്താവിഷയമാണു സമ്മേളനം ചർച്ച ചെയ്യുക. നാളെ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, റവ. സാം കോശി, ഡോ. സേതു പി.എസ്, ബിനു കെ. സാം. ഡോ. മാത്യൂസ് ജോസ് എന്നിവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.ഉച്ചക്കു നടക്കുന്ന യുവജന സെമിനാർ കേരളം യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ ഉദ്ഘാടനം ചെയ്യും. പ്രമോദ്…
ക്രിസ്തുമസ് ആഘോഷങ്ങൾ
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പൂഴിക്കാട് ഹോളിസ്റ്റിക് സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം ഈ വർഷത്തെ ക്രിസ്മസ് ആഘോഷിക്കുകയും കേക്ക് മുറിക്കുകയും, അവരോടൊപ്പം കരോൾ ഗാനം ആലപിക്കുകയും ഒപ്പം പ്രഭാത ഭക്ഷണം ക്രമീകരിക്കുകയും ചെയ്തു. ക്രിസ്തുമസ് ദിനത്തിൽ ശിവഗിരി മഠം മതസൗഹാർദ്ദത്തിന് സാക്ഷ്യം വഹിച്ചു. വർക്കല: ക്രിസ്തുമസ്ദിന സന്ധ്യയിൽ ശിവഗിരി മഠത്തിൽ ക്രിസ്തുമസ് ആഘോഷം മഠാധിപതി ബ്രഹ്മശ്രീ. സച്ചിദാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു.മത സാഹോദര്യത്തിന്റെ കാവലാൾ ഫാദർ കോശി ജോർജ് വരിഞ്ഞവിള ക്രിസ്തുമസ് സന്ദേശം നൽകി. ജനറൽ സെക്രട്ടറി ബ്രഹ്മശ്രീ. ശുഭാംഗാനന്ദ സ്വാമികൾ,ഗുരുധർമ്മ പ്രചാരണ സഭ ഇന്റർനാഷണൽ ജോയിൻറ് സെക്രട്ടറി ബ്രഹ്മശ്രീ. വീരേശ്വരാനന്ദസ്വാമികൾ,ബ്രഹ്മശ്രീ. ദേശീകനന്ദയതിസ്വാമികൾ എന്നിവർ ആശംസകൾ അറിയിച്ചു. ക്രിസ്തുമസ് കേക്ക് മഠാധിപതി ബ്രഹ്മശ്രീ.സച്ചിദാനന്ദസ്വാമികളും,ഫാദർ കോശി ജോർജ് വരിഞ്ഞവിളയും ചേർന്ന് മുറിച്ചു. കല്ലട സെന്റ് ജോർജ് ഓർത്തഡോൿസ് വലിയ പള്ളി ഇടവക യുവജന…