പരുമല തിരുമേനി നവോത്ഥാന വിശുദ്ധന്‍ : എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി

പരുമല :പരുമല തിരുമേനി കേരളത്തിന്റെ നവോത്ഥാനത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച വിശുദ്ധനായിരുന്നെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രസ്താവിച്ചു. പരുമല പെരുനാളിനോടനുബന്ധിച്ച് നടന്ന ഗ്രിഗോറിയന്‍ പ്രഭാഷണത്തില്‍ പരുമല തിരുമേനിയും സാമൂഹിക നവോത്ഥാനവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.സാഹസീക പ്രവര്‍ത്തനങ്ങള്‍ വഴി നിശബ്ദമായ സമൂഹിക മാറ്റത്തിന് പരിശുദ്ധ പരുമല തിരുമേനി തിരുകൊളുത്തി.പകയും വിദ്വേഷവും വര്‍ദ്ധിപ്പിക്കുന്ന സമൂഹത്തില്‍ ക്ഷമയും സഹനവും സ്‌നേഹവും ഉള്‍ക്കൊള്ളുന്ന മുല്യങ്ങള്‍ തിരുമേനി പകര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, കെ.വി.പോള്‍ റമ്പാന്‍, മത്തായി ടി. വറുഗീസ്, മനോജ് മാത്യു, സജി മാമ്പ്രക്കുഴി, മാത്യു ഉമ്മന്‍ അരികുപുറം, പി.എ.ജോസ്, എന്നിവര്‍ പ്രസംഗിച്ചു. വാർത്ത : ബിജു മെഴുവേലി

അവാർഡ് / നേട്ടം

ദുബായ് : സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കൊയ്ത്തുത്സവത്തോടനുബന്ധിച്ചു ഏർപ്പെടുത്തിയിട്ടുള്ള പരിശുദ്ധ ദിദിമോസ് Unsung Hero അവാർഡിന് ധനുജകുമാരി.എസ് അർഹയായി.അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് അവാർഡ്. കഠിന പ്രയത്നത്തിലൂടെ എഴുത്തിൻറെ വഴിയിൽ എത്തി ചേർന്ന ധനുജ ഇന്ന് വീടുകളിൽ നിന്നു മാലിന്യങ്ങൾ ശേഖരിക്കുന്ന തിരുവനന്തപുരത്തെ ഹരിത കർമ്മ സേനയിലെ അംഗമാണ്. ധനുജയുടെ ജീവിതം തന്നെ പാഠപുസ്തകമാണ് , അവർ എഴുതിയ പുസ്തകം കണ്ണൂർ സർവകലാശാലയിൽ ബിഎയ്ക്കും കാലിക്കറ്റ് സർവകലാശാലയിൽ എംഎയ്ക്കും വിദ്യാർത്ഥികൾ പഠിക്കുന്നു. രാജാജി നഗറിൽ (പഴയ ചെങ്കൽച്ചൂള) ജനിച്ചു വളർന്ന ധനുജകുമാരി എഴുതിയ ‘ചെങ്കൽച്ചൂളയിലെ എൻറെ ജീവിതം” എന്ന കുറിപ്പുകളാണ് പിന്നീട് പാഠപുസ്തകമായത്. സാമൂഹിക പുരോഗതിക്കുവേണ്ടി നടത്തിയ പ്രവർത്തനങ്ങളും,പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിട്ടും ആർജ്ജവത്തോടു കൂടി ജീവിതയാഥാർഥ്യങ്ങളെ നേരിട്ട നിശ്ചയദാർഢ്യം പ്രശംസാർഹമാണ് . നവംബർ 10-ന് ദുബായ് സെൻറ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിന്റെ കൊയ്ത്തുത്സവത്തിന്റെയും കുടുംബസംഗമത്തിന്റെയും…

ഇടവക വാർത്തകൾ

ഗുജറാത്ത് അഹമ്മദാബാദ് ഭദ്രാസനത്തിലെ ജാം നഗർ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ പെരുന്നാളും, ഭാരതീയ ക്രൈസ്തവ സഭയുടെ പ്രഥമ പരിശുദ്ധനും, ജാം നഗർ ഇടവകയുടെ കാവൽ പിതാവുമായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ 2024-നവംബർ 3 മുതൽ നവംബർ 10 വരെ ഭക്തി ആദരപൂർവ്വം നടത്തുന്നു. കുന്നംകുളം ഭദ്രാസനത്തിലെ ഓട്ടുപാറ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയപള്ളി ,ചേലക്കര സെന്റ് ജോർജ്ജ് ഓർത്തഡോക്സ്‌ സുറിയാനി പള്ളിയിൽ നിന്നുള്ള തീർത്ഥാടക സംഘം വികാരിമാരായറവ. ഫാ. ജോസഫ് മാത്യു , റവ. ഫാ. തോമസ് ചാണ്ടിയുടെ നേതൃത്വത്തിൽനിരണം പള്ളിയിൽ എത്തിചേർന്നു.നിരണം പള്ളിയുടെ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശ്രീ.റെജി കണിയാംകണ്ടത്തിൽ , ശ്രീ.ബാബു അമ്പാട്ട് , ശ്രീ.ചെറിയാൻ പന്നായിക്കടവിൽ ഇടവക അംഗങ്ങളായ ശ്രീ. ബോബൻ തുമ്പേൽ കിഴക്കേതിൽ , ശ്രീ. ബിജു കൂറ്റംമ്പള്ളിൽ, ശ്രീ. സീയോൻ ഷാജി , ശ്രീ. രാജു…

ആദ്ധ്യാത്മിക സംഘടന വാർത്തകൾ

ബത് സേഥാ മിഷൻ ഹോം ഔദ്യോഗികമായ് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തുമ്പമൺ ഭദ്രാസനത്തിൻ്റെ ഉടമസ്ഥതയിലേക്ക് ചേർക്കപ്പെട്ടു. ദൈവ നടത്തിപ്പിൻ്റെ കഴിഞ്ഞ 18 കൊല്ലം.. നൂറ് കണക്കിന് നിസഹായകരായ മനുഷ്യ ജന്മങ്ങൾക്ക് തണലാകുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു.. നിലവിൽ മുപ്പതോളം പേർ ഇപ്പോൾ താമസിച്ചു വരുന്നു. ഇന്ന് ഈ സ്ഥാപനം മലങ്കര സഭയുടെ ഭാഗമായതോട് കൂടി ഹൃദയം നിറഞ്ഞ സന്തോഷമാണുള്ളത്… പരിശുദ്ധ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നതിലേക്ക് ഈ പുന്നക്കുന്ന് മലയിൽ ബത് സേഥാ യുടെ മുറ്റത്ത് ഒരു കെടാവിളക്ക് ബത് സേഥാ മിഷൻ ഹോമിൻ്റെ പ്രസിഡൻ്റും മാനേജിംഗ് ട്രസ്റ്റിയുമായ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ Dr ഏബ്രഹാം മാർ സെറാഫീം തിരുമേനി രാവിലെ 11 30 ന് കൂദാശ ചെയ്ത് തിരി തെളിച്ചു സമർപ്പിച്ചു.. തുടർന്ന് പുതിയ ഓഫീസ് റൂം ഉത്ഘാടനം ചെയ്തു.. ശേഷം നടന്ന മീറ്റിംഗിൽ സ്ഥാപനം…