കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷ്യൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഗ്ലോറി ആൻഡ് ഓണർ അവാർഡ് നവംബർ 2 ശനിയാഴ്ച രാവിലെ പരുമല പള്ളിയിൽ വിശുദ്ധ കുർബ്ബാനയെ തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ വെച്ച് റഷ്യൻ ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യഷൻ പരിശുദ്ധ കിറിൽ പാത്രയർക്കീസിന്റെ പ്രതിനിധിയും എക്സ്റ്റേണൽ എക്യുമിനിക്കൽ റിലേഷൻഷിപ്പ് ചെയർമാനും ആയ ബിഷപ്പ് അന്തോണി സമ്മാനിക്കും. പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും നിരണം ഭദ്രാസനാധിപനും ആയ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ്, അൽമായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവർ…
Day: October 31, 2024
കാലം ചെയ്തു
ബസെലിയോസ് തോമസ് പ്രഥമൻ കാലം ചെയ്തു. കബറടക്കം നവംബർ 2 ന് വൈകിട്ട് 3 മുതൽ 5 വരെ നടക്കും.
ആദ്ധ്യാത്മിക സംഘടന വാർത്തകൾ
പരിശുദ്ധനായ പരുമല കൊച്ചു തിരുമേനിയുടെ 122ാംഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പരുമല ഡിസ്ട്രിക്ടിന്റെ നേതൃത്വത്തിൽ പദയാത്ര വാഹനങ്ങൾക്കായി 24x 7 എമർജൻസി ഹെല്പ് ലൈൻ ആരംഭിച്ചിരിക്കുന്നു തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളി യുവജനപ്രസ്ഥാനം. വാർത്ത : റാണാ ജേക്കബ്
ഇടവക വാർത്തകൾ
മാത്തൂർ തുമ്പമൺ എറം സെന്റ് ജോർജ് വലിയപള്ളിയിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുനാൾ. ഒക്ടോബർ മാസം 31 -ാം തീയതി വാഴാഴ്ച വൈകിട്ട് 6 pm ന്, പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിൽ സ്ഥാപിതമായിരിക്കുന്ന കുരിശടിയിൽ സന്ധ്യാനമസ്കാരവും, മദ്യസ്ഥ പ്രാർത്ഥനയും, കൊടിയേറ്റ് കർമ്മവും: ഫാ. സി. കെ തോമസ് . നവംബർ 1 ന് രാവിലെ 5.30 ന് പ്രാർത്ഥനയോടുകൂടിപരുമല കബറിങ്കയിലേക്കുള്ള പദയാത്ര സമാരംഭിക്കും. പുനലൂർ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് ദേവാലയത്തിൽ നിന്നും പരിശുദ്ധ പരുമല തിരുമേനിയുടെ കബറിങ്കലേക്കുള്ള 20 മത് പരുമല തീർത്ഥാടന പദയാത്ര കൊട്ടാരക്കര -പുനലൂർ ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലിത്തയുടെ ആശിർവാദത്തോടെ ഇന്ന്(വ്യാഴം )രാവിലെ 6:30 ന് പുറപ്പെട്ടു. തുമ്പമൺ നോർത്ത് സെന്റ് മേരിസ് കാദീശ്ത്ത ഓർത്തഡോൿസ് പള്ളിയിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുന്നാൾ ആരംഭിച്ചു . വികാരി…