ആദ്ധ്യാത്മിക സംഘടന വാർത്തകൾ

സ്ലീബാദാസ സമൂഹത്തിന്റെ ശതാബ്ദിയോടനുബന്ധിച്ചുള്ള ഭവനദാന പദ്ധതിയുടെ ഭാഗമായി പുതുതായി നിർമ്മിച്ചു നൽകുന്ന നാലു ഭവനങ്ങളുടെ അടിസ്ഥാനശിലകൾ സ്ലീബാദാസ സമൂഹ സ്ഥാപകൻ ഭാഗ്യ സ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കബറടങ്ങിയിരിക്കുന്ന കർമ്മേൽ ദയറാ ചാപ്പലിൽ വച്ച് സ്ലീബാദാസ സമൂഹം അധ്യക്ഷൻ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ആശീർവദിച്ചു നൽകി. ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ത്ഥി ജീവിതത്തില്‍അനിവാര്യം : ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് പരുമല : ശുദ്ധിയും ശ്രദ്ധയും വിദ്യാര്‍ത്ഥി ജീവിതത്തില്‍ അനിവാര്യമാണെന്ന് ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.പരുമല പെരുന്നാളിനോടനുബന്ധിച്ചു നടന്ന ഗുരുവിന്‍ സവിധേ വിദ്യാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മദ്യവും ലഹരിയും സമൂഹത്തെ കാര്‍ന്നു തിന്നുന്ന തിന്മയാണെന്നും അദ്ദേഹം പറഞ്ഞു അദ്ധ്യാപക പരിശീലകനും വിദ്യാഭ്യാസ ലേഖകനുമായ ശ്രീ. ഷാജി എം. സലാം ക്ലാസ്സ് നയിച്ചു. പരുമല സെമിനാരി മാനേജര്‍ കെ. വി. പോള്‍ റമ്പാന്‍…

ഇടവക വാർത്തകൾ

PARUMALA PERUNAL 2024 | HOLY TRIMASS – H.G. DR. GABRIEL MAR GREGORIOS | OCTOBER 30, 7.30 AM ദുബായ് സെന്റ് തോമസ് ഓർത്തഡോൿസ് കത്തീഡ്രലിൽ പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപെരുനാളിന് മുഖ്യകാർമികത്വം വഹിക്കുന്നതിനായി എത്തിച്ചേർന്ന ഫാ. ബഹനാൻ കോരുതിനെ ഇടവക ഭാരവാഹികൾ ദുബായ് എയർപോർട്ടിൽ സ്വീകരിച്ചു. ബോംബെ ഭദ്രാസനത്തിലെ പൂനെ, ചിഞ്ചുവാഡ് സെന്റ് മേരീസ് ഓർത്തഡോൿസ്‌ പള്ളിയിൽ നിന്നും വികാരി റവ.ഫാ.തോമസ് ഫിലിപ്പോസിന്റെ നേതൃത്വത്തിൽ പരുമല തീർത്ഥാടനത്തോടനുബന്ധിച്ച് എത്തിച്ചേർന്ന തീർത്ഥാടകർ സ്ലീബാദാസ സമൂഹ സ്ഥാപകൻ ഭാഗ്യസ്മരണാർഹനായ പത്രോസ് മാർ ഒസ്താത്തിയോസ് മെത്രാപ്പോലീത്തായുടെ കബറിടം സ്ഥിതി ചെയ്യുന്ന കണ്ടനാട് കർമ്മേൽ ദയറായിൽ എത്തി പ്രാർത്ഥന നടത്തി. വാർത്ത : ബിജു മെഴുവേലി, ഫാ. ജേക്കബ് കല്ലിച്ചേത്ത്, ജേക്കബ് കൊച്ചുമ്മൻ, നിഷ ജോൺ